കായികം

ശരത് കമാലിന് ഖേല്‍ രത്‌ന; മലയാളികളായ എച്എസ് പ്രണോയിക്കും എല്‍ദോസ് പോളിനും അര്‍ജുന അവാര്‍ഡ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 2022ലെ പരമോന്നത കായിക ബ​ഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരം വെറ്ററന്‍ ടേബിള്‍ ടെന്നീസ് താരം അചാന്ത ശരത് കമാലിന്. രണ്ട് മലയാളി താരങ്ങള്‍ അര്‍ജുന പുരസ്‌കാരത്തിനും അര്‍ഹരായി. എച്എസ് പ്രണോയ്, എല്‍ദോസ് പോള്‍ എന്നിവരാണ് അര്‍ജുന നേടിയ മലയാളികള്‍. 

ബിര്‍മിങ്ഹാമില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നാല് മെഡലുകള്‍ നേടി ശരത് കമാല്‍ ഉജ്ജ്വല പ്രകടനം പുറത്തെടുത്തിരുന്നു. ഈ പ്രകടനമാണ് താരത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 

ബാഡ്മിന്റണ്‍ താരം എച്എസ് പ്രണോയ്, ട്രിപ്പിള്‍ ജംപ് താരം എല്‍ദോസ് പോള്‍ എന്നിവരാണ് അര്‍ജുന നേടിയ മലയാളി താരങ്ങള്‍. കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണില്‍ സ്വര്‍ണം സ്വന്തമാക്കിയ ലക്ഷ്യ സെന്നും അര്‍ജുനയ്ക്ക് അര്‍ഹനായി. 

ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സനടക്കമുള്ള വമ്പന്‍മാരെ അട്ടിമറിച്ച് ചരിത്രമെഴുതിയ കൗമാര ചെസ് താരം പ്രഗ്നാനന്ദയും അര്‍ജുനയ്ക്ക് അര്‍ഹനായി. സീമ പുനിയ, നിഖാത് സരിന്‍ എന്നിവര്‍ക്കും അര്‍ജുന പുരസ്‌കാരം ഉണ്ട്. 

മികച്ച പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ പുരസ്‌കാരം നാല് പേര്‍ക്കാണ്. ജീവന്‍ജ്യോത് സിങ് തേജ (ആര്‍ച്ചറി), മുഹമ്മദ് അലി ഖമര്‍ (ബോക്‌സിങ്), സുമ സിദ്ധാര്‍ഥ് ഷിരുര്‍ (പാര ഷൂട്ടിങ്), സുജീത് മാന്‍ (ഗുസ്തി).  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍

ഇന്‍ഷുറന്‍സ് ക്ലെയിമിനായി സ്റ്റേഷനില്‍ എത്തേണ്ട; പോല്‍ ആപ്പില്‍ സേവനം സൗജന്യം

'ചെറുപ്പക്കാരെ ജീവിക്കാന്‍ സമ്മതിക്കില്ലേ?': വൈറലായി മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക്