കായികം

സഹതാരത്തിന്റെ ചലഞ്ചില്‍ പരിക്ക്, ഫ്രാന്‍സിന് വീണ്ടും തിരിച്ചടി; എന്‍കുങ്കു പുറത്ത് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ദോഹ: നിലവിലെ ലോക ചാമ്പ്യന്മാര്‍ക്ക് വീണ്ടും തിരിച്ചടി. പരിശീലനത്തിന് ഇടയില്‍ പരിക്കേറ്റ മധ്യനിര താരം ക്രിസ്റ്റഫര്‍ എന്‍കുങ്കു ഫ്രാന്‍സിന്റെ ലോകകപ്പ് സംഘത്തില്‍ നിന്ന് പുറത്തായി. 

ചൊവ്വാഴ്ച ടീമിന്റെ പരിശീലന സെഷന് ഇടയില്‍ മറ്റൊരു മധ്യനിര താരമായ എഡ്വാര്‍ഡോ കാമവിംഗയുടെ ചലഞ്ചിലാണ് എന്‍കുങ്കുവിന് പരിക്കേറ്റത്. ഇടത് കാല്‍മുട്ടിലാണ് പരിക്ക്. എന്‍കുങ്കുവിന് ലോകകപ്പ് നഷ്ടമാവും എന്ന് ഫ്രഞ്ച് ഫെഡറേഷന്‍ അറിയിച്ചു. 

നവംബര്‍ 22നാണ് ലോകകപ്പിലെ ഫ്രാന്‍സിന്റെ ആദ്യ മത്സരം. ആര്‍ബി ലെയ്പസിഗിന് വേണ്ടി ഫോമില്‍ കളിക്കുന്ന താരം ലോകകപ്പിലും മികവ് കാണിക്കും എന്ന് പ്രതീക്ഷിച്ച് നില്‍ക്കെയാണ് പരിക്ക് വില്ലനാവുന്നത്. പോഗ്ബ, കാന്റെ, കിംപെമ്പെ എന്നിവരില്ലാതെ വരുന്ന ഫ്രാന്‍സിന് എന്‍കുങ്കുവിന്റെ പരിക്ക് കൂടി വരുന്നത് ഇരട്ടി പ്രഹരമാവും. 

15 മത്സരങ്ങളില്‍ നിന്ന് 12 ഗോളുകളാണ് ഈ സീസണില്‍ ബുണ്ടസ് ലീഗയില്‍ ക്ലബിന് വേണ്ടി എന്‍കുങ്കു അടിച്ചത്. ഫ്രാന്‍സ് സ്‌ക്വാഡില്‍ എംബാപ്പെയുടേയും ബെന്‍സെമേയുടേയും ബാക്ക് അപ്പ് ആയാണ് എന്‍കുങ്കുവിനെ പരിഗണിച്ചിരുന്നത്. 

എന്‍കുങ്കുവിന്റെ പകരക്കാരനെ ഫ്രാന്‍സ് ഉടനെ പ്രഖ്യാപിക്കും. ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫുര്‍ട് സ്‌ട്രൈക്കര്‍ റന്‍ഡല്‍ കോളോയ്ക്കാണ് സാധ്യത. 2021-22 സീസണില്‍ ലെയ്പസിഗിലേക്ക് എത്തിയ എന്‍കുങ്കു 42 ഗോളുകളാണ് ഇതുവരെ തന്റെ ക്ലബിന് വേണ്ടി സ്‌കോര്‍ ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍