കായികം

ഒരൊറ്റ ഫോട്ടോയില്‍ ഇളകിമറിഞ്ഞ് ലോകം; ആദ്യമായി ഒരുമിച്ചൊരു പ്രമോഷന് ഇതിഹാസങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ലോകകപ്പ് കിക്കോഫിന് മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ ഫുട്‌ബോള്‍ ലോകത്ത് അലയൊലികള്‍ സൃഷ്ടിച്ചൊരു ഫോട്ടോ. ഗ്രൗണ്ടില്‍ പോരിനിറങ്ങും മുന്‍പ് അര്‍ജന്റൈന്‍, പോര്‍ച്ചുഗല്‍ ഇതിഹാസ താരങ്ങള്‍ ഒരു ഫ്രെയ്മില്‍. ആദ്യമായി ഒരു പ്രമോഷന് വേണ്ടി ഒരുമിച്ച് ക്രിസ്റ്റിയാനോയും മെസിയും...

ഫ്രഞ്ച് ഫാഷന്‍ കമ്പനിയായ ലുയി വിറ്റണ്‍ ആണ് ഇതിഹാസ താരങ്ങളെ ഒരുമിച്ച് കൊണ്ടുവന്ന് ലോകത്തെ ഞെട്ടിച്ചത്. ചതുരക്കളങ്ങള്‍ക്ക് മുന്‍പില്‍ തന്ത്രങ്ങളില്‍ മുഴുകിയിരിക്കുകയാണ് മെസിയും ക്രിസ്റ്റ്യാനോയും. ജയം എന്നത് ഒരു മാനസികാവസ്ഥയാണ് എന്ന തലക്കെട്ടോടെ മെസിയും ക്രിസ്റ്റിയാനോയും പങ്കുവെച്ച ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.

5.9 മില്യണ്‍ ലൈക്കുകളാണ് ക്രിസ്റ്റിയാനോയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് തന്നെ ലഭിച്ചത്. മെസിയുടേതിന് 4.7 മില്യണ്‍ ലൈക്കും. അടുത്തിടെ പിയേഴ്‌സ് മോര്‍ഗന് നല്‍കിയ അഭിമുഖത്തില്‍ മെസിയെ കുറിച്ച് ക്രിസ്റ്റ്യാനോ പറഞ്ഞിരുന്നു. ഞങ്ങള്‍ സുഹൃത്തുക്കള്‍ അല്ല. സുഹൃത്തുക്കള്‍ അല്ല എന്നത് കൊണ്ട് ഞാന്‍ ഉദ്ധേശിക്കുന്നത് ഫോണില്‍ സംസാരിക്കുകയും വീട്ടില്‍ വന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന ആള്‍ അല്ല എന്ന നിലയിലാണ്. സഹതാരത്തെ പോലെയാണ് എനിക്ക് മെസി, ക്രിസ്റ്റിയാനോ പറഞ്ഞു. 

മെസി അത്ഭുതമാണ്. 16 വര്‍ഷമായി ഞങ്ങള്‍ വേദി പങ്കിടുന്നു. ആലോചിച്ചു നോക്കൂ, 16 വര്‍ഷങ്ങള്‍. വലിയ ബന്ധമാണ് എനിക്ക് മെസിയുമായുള്ളത്. പരസ്പരം വലിയ ബഹുമാനമാണ് ഞങ്ങള്‍ക്കിടയിലുള്ളത്. എന്റെ ഭാര്യയും മെസിയുടെ ഭാര്യയും തമ്മിലും ആ പരസ്പര ബഹുമാനമാണ്. എന്റെ ഭാര്യ അര്‍ജന്റീനയില്‍ നിന്നുള്ളതാണ്. എന്താണ് ഞാന്‍ മെസിയെ കുറിച്ച് പറയേണ്ടത്? ഫുട്‌ബോളില്‍ ഒരുപാട് മഹത്തായ കാര്യങ്ങള്‍ ചെയ്ത വ്യക്തി, ക്രിസ്റ്റ്യാനോ പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്