കായികം

പ്രതിഷേധങ്ങളോട് ഐക്യദാര്‍ഢ്യം; ലോകകപ്പിൽ ദേശീയ ​ഗാനം ആലപിക്കാതെ ഇറാൻ താരങ്ങൾ (വീ‍ഡിയോ)

സമകാലിക മലയാളം ഡെസ്ക്

ദോഹ: മഹ്‌സ അമീനി എന്ന യുവതി പൊലീസ് കസ്റ്റഡിയിൽ മരിച്ചതുമായി ബന്ധപ്പെട്ട് ഏകദേശം രണ്ട് മാസമായി ഇറാനില്‍ പ്രതിഷേധം അരങ്ങേറുകയാണ്. പ്രതിഷേധത്തിന് പിന്തുണയറിയിച്ച് ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങിയ ഇറാൻ താരങ്ങളും. ഇം​ഗ്ലണ്ടിനെതിരായ പോരാട്ടത്തിന് ഇറങ്ങിയ താരങ്ങൾ ദേശീയ ​ഗാനം ആലപിക്കാതെയാണ് പ്രതിഷേധിച്ചത്. 

മത്സരത്തിന് മുൻപ് ദേശീയ ഗാനം മുഴങ്ങിയപ്പോൾ ടീമംഗങ്ങള്‍ ദേശീയ ഗാനം ആലപിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ദേശീയ ഗാനം ആലപിക്കുന്ന കാര്യത്തില്‍ ടീം കൂട്ടായി തീരുമാനമെടുക്കുമെന്ന് മത്സരത്തിന് മുൻപ് ഇറാന്‍ ക്യാപ്റ്റൻ അലിരെസ് ജഹന്‍ബക്ഷ് വ്യക്തമാക്കിയിരുന്നു. 

സർക്കാരിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു തീരുമാനം. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് 11 ഇറാന്‍ താരങ്ങളും ദേശീയ ഗാനം ആലപിക്കാതെ നിന്നത്. 22കാരിയായ മഹ്‌സ അമീനിയെ ഇറാനിലെ ഡ്രസ് കോഡ് പാലിച്ചില്ലെന്ന് പറഞ്ഞാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് മൂന്ന് ദിവസത്തിന് ശേഷമാണ് അമീനി മരിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വീണ്ടും അധികാരത്തിലെത്തിയാല്‍ 'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' തീര്‍ച്ചയായും നടപ്പിലാക്കും: അമിത് ഷാ

സ്‌ക്രീന്‍ഷോട്ടുകള്‍ക്ക് വിലക്ക്; പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

കരമന അഖില്‍ വധക്കേസ്: മറ്റൊരു പ്രതി കൂടി പിടിയില്‍, സുമേഷിനായി തിരച്ചില്‍ തുടരുന്നു

ഓവർനൈറ്റ് ഓട്‌സ് ഒരു ഹെൽത്തി ബ്രേക്ക്‌ഫാസ്റ്റ് ആണോ? ഈ തെറ്റുകൾ ചെയ്യരുത്

വിരാട് കോഹ്‌ലി അനുപമ നേട്ടത്തിന്റെ വക്കില്‍