കായികം

16 മാസത്തോളം പേറിയ ഭാരം ഇറക്കി സാകയും റാഷ്‌ഫോര്‍ഡും; ഇത് യൂറോയില്‍ നഷ്ടപ്പെടുത്തിയ സ്‌പോട്ട് കിക്കുകള്‍ക്ക് പകരം 

സമകാലിക മലയാളം ഡെസ്ക്

ദോഹ: നേഷന്‍സ് ലീഗിലെ തോല്‍വികളുടെ ഭാരം പേറിയാണ് ഇംഗ്ലണ്ട് ലോകകപ്പിലേക്ക് എത്തിയത്. തോറ്റ് നില്‍ക്കുന്ന സംഘം എന്ന് വിലയിരുത്തപ്പെടുമ്പോഴും നേഷന്‍സ് ലീഗില്‍ ജര്‍മനിക്കെതിരെ 12 മിനിറ്റില്‍ മൂന്ന് ഗോള്‍ അടിച്ച് സമനില പിടിച്ച തങ്ങളുടെ ടീമില്‍ ഇംഗ്ലണ്ട് ആരാധകര്‍ പ്രതീക്ഷ വെച്ചിരുന്നു. അത് തെറ്റിയില്ല എന്നതിനൊപ്പം യൂറോ കപ്പില്‍ ഹൃദയം തകര്‍ന്ന് മടങ്ങിയ തങ്ങളുടെ യുവ താരങ്ങള്‍ക്ക് തിരികെ കയറാനുമായി 6-2 എന്ന സ്‌കോര്‍ ലൈനിലൂടെ. 

ഇരട്ട ഗോളോടെയാണ് ബുകായോ സാക, 20 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ പകരക്കാരനായി എത്തി71ാം മിനിറ്റില്‍ വല കുലുക്കി റഷ്‌ഫോര്‍ഡ്. വല കുലുക്കും മുന്‍പ് പന്തില്‍ റാഷ്‌ഫോര്‍ഡ് തൊട്ടട് മൂന്ന് വട്ടം മാത്രം. യൂറോ കപ്പ് ഫൈനലില്‍ ഇറ്റലിക്കെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കിക്കുകള്‍ തുലച്ച് തലതാഴ്ത്തി മടങ്ങിയ രണ്ട് പേര്‍. വെംബ്ലിയില്‍ സ്വന്തം ആരാധകരില്‍ നിന്നും അധിക്ഷേപങ്ങള്‍ നേരിട്ട് മടങ്ങിയ ഇവര്‍ 16 മാസങ്ങള്‍ക്ക് ശേഷം കണക്ക് വീട്ടുന്നു. 

ഫില്‍ ഫോഡന് പകരം സാക

ഫില്‍ ഫോഡന് പകരം ആഴ്‌സണല്‍ താരം ബുകായോ സാകയെ ഇറക്കാനുള്ള സൗത്ത്‌ഗേറ്റിന്റെ തീരുമാനം തെറ്റിയില്ലെന്ന് തെളിയിച്ചാണ് 43, 63 മിനിറ്റുകളില്‍ താരം വല കുലുക്കിയത്. ഖത്തറിലേക്ക് സാക ടിക്കറ്റ് ഉറപ്പിച്ചിരുന്നെങ്കില്‍ അവസാന സീറ്റുകളിലൊന്നാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം റാഷ്‌ഫോര്‍ഡിന് ലഭിച്ചിരുന്നത്. 

2021ലെ യൂറോ കപ്പ് ഫൈനലില്‍ ഇരു ടീമുകളും 1-1ന് സമനില പിടിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-2ന് ജയിച്ച് ഇറ്റലി കിരീടം ചൂടി. ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ടിനായി മൂന്നാമത്തെ കിക്ക് എടുത്ത റാഷ്‌ഫോര്‍ഡിനും നാലമത്തെ കിക്ക് എടുത്ത സാഞ്ചോയ്ക്കും അഞ്ചാമത്തെ കിക്ക് എടുത്ത സാകയ്ക്കുമാണ് പിഴച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി