കായികം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വിലക്ക്

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: പോര്‍ച്ചുഗല്‍ ക്യാപ്റ്റനും മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് . പ്രീമിയര്‍ ലീഗില്‍ രണ്ടു മത്സരങ്ങളില്‍ നിന്നാണ് താരത്തെ ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ വിലക്കിയത്. കൂടാതെ 50000 പൗണ്ട് പിഴയായി ഒടുക്കണമെന്നും ഫുട്‌ബോള്‍ അസോസിയേഷന്‍ നിര്‍ദേശിച്ചു.

ഗ്രൗണ്ടില്‍ മോശമായി പെരുമാറിയതിനാണ് വിലക്ക്. ഏപ്രിലില്‍ ആരാധകന്റെ ഫോണ്‍ നശിപ്പിച്ചതിനാണ് ഫുട്‌ബോള്‍ അസോസിയേഷന്‍ നടപടിയെടുത്തത്.

കഴിഞ്ഞദിവസമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടത്. നിലവിലെ കരാര്‍ റദ്ദാക്കുന്നതില്‍ താരവും ക്ലബും തമ്മില്‍ ധാരണയിലെത്തി. ക്ലബ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി ഫുട്‌ബോള്‍ ലോകത്തെ അറിയിച്ചത്. നിലവില്‍ മറ്റു ഇംഗ്ലീഷ് പ്രീമിയര്‍ ക്ലബുകളായ ചെല്‍സിയുമായും ന്യൂകാസ്റ്റിലുമായും റൊണാള്‍ഡോ ചര്‍ച്ച നടത്തി വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത