കായികം

റൊമേരോയ്ക്ക് പകരം ലിസാന്‍ഡ്രോ മാര്‍ട്ടിനസ്; ആദ്യ ഇലവനില്‍ 4 മാറ്റങ്ങള്‍ക്ക് സാധ്യത 

സമകാലിക മലയാളം ഡെസ്ക്

ദോഹ: മെക്‌സിക്കോയ്ക്ക് എതിരെ ഇറങ്ങുമ്പോള്‍ സൗദിക്കെതിരെ ഇറക്കിയ ആദ്യ ഇലവനില്‍ നിന്ന് അര്‍ജന്റീന നാല് മാറ്റങ്ങള്‍ വരുത്തുമെന്ന് സൂചന. ഫിറ്റ്‌നസ് പൂര്‍ണമായും വീണ്ടെടുത്തിട്ടില്ലാത്ത റൊമേരോയെ ആദ്യ ഇലവനില്‍ നിന്ന് ഉറപ്പാക്കുമെന്ന് ഏറെ കുറെ ഉറപ്പാണ്. 

പ്രതിരോധ നിരയിലേക്ക് റോമേരോയ്ക്ക് പകരം ലിസാന്‍ഡ്രോ മാര്‍ട്ടിനസ് എത്താനാണ് സാധ്യത. മധ്യനിരയില്‍ പഴികേട്ട പപ്പു ഗോമസിന് പകരം എന്‍സോ ഫെര്‍ണാണ്ടസ്, അല്ലിസ്റ്റര്‍ എന്നിവരിലൊരാള്‍ വന്നേക്കും. വിങ് ബാക്കുകളായ നിക്കോളാസ് ടാഗ്ലിയോഫിക്കോക്കും മോണീനക്കും ആദ്യ ഇലവനില്‍ സ്ഥാനം നഷ്ടമായേക്കും. 

അക്കൂനയും മോന്റിയേലും വിങ് ബാക്കുകളായി വരാനാണ് സാധ്യത. മെക്‌സിക്കോ, പോളണ്ട് എന്നിവര്‍ക്കെതിരെ പിഴവുകള്‍ക്ക് സ്ഥാനമില്ലെന്നിരിക്കെ ആദ്യ ഇലവനെ തെരഞ്ഞെടുക്കുന്നതില്‍ സ്‌കലോനിക്ക് വിട്ടുവീഴ്ച ചെയ്യാനാവില്ല. 

നവംബര്‍ 27നാണ് അര്‍ജന്റീന-മെക്‌സിക്കോ മത്സരം. നിലവില്‍ ഗ്രൂപ്പ് സിയില്‍ രണ്ട് പോയിന്റുമായി സൗദിയാണ് മുന്‍പില്‍.പോളണ്ടും മെക്‌സിക്കോയും ഓരോ പോയിന്റ് വീതം നേടി നില്‍ക്കുന്നു. അര്‍ജന്റീനയ്ക്ക് മെക്‌സിക്കോയേയും പോളണ്ടിനേയും തോല്‍പ്പിച്ചാല്‍ അവര്‍ക്ക് ആറ് പോയിന്റാവും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു