കായികം

അഞ്ചാം ഓവറില്‍ തന്നെ കളി മുടക്കി മഴ; പരമ്പര നഷ്ടം ഒഴിവാക്കാന്‍ ഇന്ത്യ, സഞ്ജു ഇല്ല 

സമകാലിക മലയാളം ഡെസ്ക്

ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിന് എതിരായ രണ്ടാം ഏകദിനത്തില്‍ കളി മുടക്കി മഴ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 4.5 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 22 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെയാണ് മഴ വന്നത്. 

എട്ട് പന്തില്‍ നിന്ന് രണ്ട് റണ്‍സോടെ ധവാനും 19 റണ്‍സുമായി ഗില്ലുമാണ് ക്രീസില്‍. മലയാളി താരം സഞ്ജു സാംസണിന് രണ്ടാം ഏകദിനത്തില്‍ അവസരം ലഭിച്ചില്ല. സഞ്ജുവിന് പകരം ദീപക് ഹൂഡ ടീമിലേക്ക് എത്തി. ആദ്യ ഏകദിനം കളിച്ച ശാര്‍ദുല്‍ താക്കൂറിന് പകരം ദീപക് ചഹറും ഇലവനിലേക്ക് എത്തി. 

ന്യൂസിലന്‍ഡിന് വേണ്ടി തന്റെ 150ാം ഏകദിനം കളിക്കാന്‍ ടിം സൗത്തി ഇറങ്ങി. മൂടിക്കെട്ടിയ കാലാവസ്ഥയെ തുടര്‍ന്ന് ബൗളര്‍മാര്‍ക്ക് സാഹചര്യം മുതലാക്കുക ലക്ഷ്യമിട്ടാണ് ബൗളിങ് തെരഞ്ഞെടുത്തതെന്ന് ടോസ് നേടിയ കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ പറഞ്ഞു. 

ആദ്യ ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡ് 7 വിക്കറ്റ് ജയം പിടിച്ചിരുന്നു. 306 റണ്‍സ് എന്ന സ്‌കോര്‍ ഉയര്‍ത്തിയിട്ടും ന്യൂസിലന്‍ഡ് കെയ്ന്‍ വില്യംസണിന്റേയും ടോം ലാതത്തിന്റേയും മികവില്‍ ചെയ്‌സ് ചെയ്ത് ജയം പിടിച്ചു. 

ശിഖര്‍ ധവാന്‍, ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ ആദ്യ ഏകദിനത്തില്‍ അര്‍ധ ശതകം കണ്ടെത്തി. 38 പന്തില്‍ നിന്ന് 36 റണ്‍സ് എടുത്ത് നില്‍ക്കെ സഞ്ജു പുറത്തായിരുന്നു. ഇന്ന് തോറ്റാല്‍ ഇന്ത്യക്ക് പരമ്പര നഷ്ടമാവും. നേരത്തെ മൂന്ന് ട്വന്റി20യുടെ പരമ്പര ഇന്ത്യ 1-0ന് സ്വന്തമാക്കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ