കായികം

തോറ്റാല്‍ പുറത്ത്, അര്‍ജന്റീന ഇന്ന് പോളണ്ടിന് എതിരെ; ഗ്രൂപ്പ് സിയിലെ സാധ്യതകള്‍

സമകാലിക മലയാളം ഡെസ്ക്

ദോഹ: ലോകകപ്പില്‍ ഇന്ന് അര്‍ജന്റീനയ്ക്ക് ജീവന്മരണ പോരാട്ടം. ഗ്രൂപ്പ് സിയില്‍ അര്‍ജന്റീന ഇന്ന് പോളണ്ടിനെ നേരിടും. ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ എന്ന സ്വപ്‌നം മുന്‍പില്‍ വെച്ച് സൗദിയും ഇന്ന് മെക്‌സിക്കോയ്ക്ക് എതിരെ ഇറങ്ങും. 

ഗ്രൂപ്പ് സിയില്‍ രണ്ട് കളിയില്‍ നിന്ന് ഒരു ജയവും ഒരു സമനിലയുമായി നാല് പോയിന്റോടെ ഒന്നാമതാണ് പോളണ്ട്. രണ്ട് കളിയില്‍ നിന്ന് ഒരു ജയവും ഒരു തോല്‍വിയുമായി അര്‍ജന്റീന മൂന്ന് പോയിന്റോടെ രണ്ടാം സ്ഥാനത്തും. മൂന്ന് പോയിന്റ് തന്നെയാണ് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന സൗദിക്കുള്ളത്. എന്നാല്‍ ഗോള്‍ വ്യത്യാസത്തില്‍ സൗദിയേക്കാള്‍ മുന്‍പിലാണ് അര്‍ജന്റീന. 

ഇന്ന് പോളണ്ടിനെ തോല്‍പ്പിച്ചാല്‍ അര്‍ജന്റീനയ്ക്ക് 6 പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാര്‍ട്ടറിലേക്ക് കടക്കാം. പോളണ്ടിനെതിരെ അര്‍ജന്റീന സമനില വഴങ്ങുകയാണ് എങ്കില്‍ മെസിയുടേയും സംഘത്തിന്റേയും പോയിന്റ് നാലാവും. പിന്നെ സൗദി-മെക്‌സിക്കോ ഫലം ആയിരിക്കും അര്‍ജന്റീനയുടെ ഭാവി നിര്‍ണയിക്കുക. 

പോളണ്ടിന് എതിരെ അര്‍ജന്റീന സമനില വഴങ്ങുന്നതിനൊപ്പം മെക്‌സിക്കോ-സൗദി മത്സരവും സമനിലയില്‍  അവസാനിച്ചാല്‍ സൗദിക്കും അര്‍ജന്റീനയ്ക്കും നാല് പോയിന്റാവും. ഇവിടെ ഗോള്‍ വ്യത്യാസം അയിരിക്കും പട്ടികയിലെ രണ്ടാമതെ നിശ്ചയിക്കുക. സൗദിയെ മെക്‌സിക്കോ തോല്‍പ്പിക്കുകയും അര്‍ജന്റീന സമനില വഴങ്ങുകയും ചെയ്താല്‍ അര്‍ജന്റീനയ്ക്കും മെക്‌സിക്കോയ്ക്കും നാല് പോയിന്റാവും. എന്നാല്‍ ഇവിടേയും ഗോള്‍ വ്യത്യാസം ആണ് നിര്‍ണായകമാവുക. 

ഗ്രൂപ്പ് ഡിയില്‍ അവസാന ഗ്രൂപ്പ് മത്സരവും ജയിച്ച് ലോകകപ്പ് പ്രവേശനം ആഘോഷമാക്കാനാണ് ഫ്രാന്‍സ് ഇന്ന് ഇറങ്ങുന്നത്. ഡി ഗ്രൂപ്പില്‍ അവസാന സ്ഥാനത്ത് നില്‍ക്കുന്ന ടുണീഷ്യയാണ് ഫ്രാന്‍സിന്റെ എതിരാളികള്‍. ഗ്രൂപ്പ് ഡിയിലെ രണ്ടാമനാവാനുള്ള പോരില്‍ ഓസ്‌ട്രേലിയ ഡെന്‍മാര്‍ക്കിനെ നേരിടും. രണ്ട് കളിയില്‍ നിന്ന് മൂന്ന് പോയിന്റോടെ ഓസ്‌ട്രേലിയയാണ് രണ്ടാമത് നിലവില്‍. ഡെന്‍മാര്‍ക്ക് ഒരു പോയിന്റോടെ മൂന്നാമതും.

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത