കായികം

കാന്‍സറിനോട് പൊരുതി സുഹൃത്തിന്റെ മരണം; റാഷ്‌ഫോര്‍ഡിന്റെ ഗോള്‍ അവന് വേണ്ടി 

സമകാലിക മലയാളം ഡെസ്ക്

ദോഹ: 50ാം മിനിറ്റില്‍ വെയില്‍സിന് എതിരെ ഗോള്‍ വല കുലുക്കി റാഷ്‌ഫോര്‍ഡ് ഗ്രൗണ്ടില്‍ മുട്ടുകുത്തിയിരുന്ന് മുകളിലേക്ക് ഇരു കൈകളും ഉയര്‍ത്തി. കാന്‍സറിനോട് പൊരുതി ഒടുവില്‍ മരണത്തിന് കീഴടങ്ങിയ തന്റെ സുഹൃത്തിന് റാഷ്‌ഫോര്‍ഡ് ആ ഗോള്‍ സമര്‍പ്പിച്ചു. 

റാഷ്‌ഫോര്‍ഡിന്റെ ഇരട്ട ഗോള്‍ ബലത്തില്‍ വെയില്‍സിനെ തകര്‍ത്താണ് ഇംഗ്ലണ്ട് ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ഫില്‍ ഫോഡനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കില്‍ നിന്നാണ് റാഷ്‌ഫോര്‍ഡ് ആദ്യ ഗോള്‍ നേടിയത്. റാഷ്‌ഫോര്‍ഡിന്റെ ഗോള്‍ വന്ന ഒരു മിനിറ്റ് മാത്രം പിന്നിടും മുന്‍പ് ഫില്‍ ഫോഡനും ലക്ഷ്യം കണ്ടു. പിന്നാലെ ഇംഗ്ലണ്ടിന്റെ ലീഡ് വീണ്ടും ഉയര്‍ത്തി 68ാം മിനിറ്റിലും റാഷ്‌ഫോര്‍ഡിന്റെ ഗോള്‍. 

കാന്‍സര്‍ ബാധിതനായി റാഷ്‌ഫോര്‍ഡിന്റെ അടുത്ത സുഹൃത്ത് മരിച്ചിട്ട് രണ്ട് ദിവസം മാത്രമായിരുന്നു പിന്നിട്ടിരുന്നത്. ഏതാനും ദിവസം മുന്‍പ് എനിക്ക് എന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളെ നഷ്ടമായി. കാന്‍സറുമായി അവര്‍ ഏറെ നാള്‍ പൊരുതി. അവന് വേണ്ടി ഗോള്‍ നേടാനായതില്‍ എനിക്ക് സന്തോഷമുണ്ട്. എന്റെ നല്ല സുഹൃത്തായിരുന്നു അവന്‍, എന്നെ ഏറ്റവും കൂടുതല്‍ പിന്തുണയ്ക്കുന്നവരില്‍ ഒരാളും, മത്സരത്തിന് ശേഷം റാഷ്‌ഫോര്‍ഡ് പറഞ്ഞു. 

ഖത്തര്‍ ലോകകപ്പിലെ ഇംഗ്ലണ്ട് 6-1ന ജയിച്ച കളിയിലും റാഷ്‌ഫോര്‍ഡ് ഗോള്‍ സ്‌കോര്‍ ചെയ്തിരുന്നു. ഇതോടെ ഖത്തര്‍ ലോകകപ്പിലെ റാഷ്‌ഫോര്‍ഡിന്റെ ഗോള്‍ നേട്ടം മൂന്നാമയി. വെയില്‍സിന് എതിരായ റാഷ്‌ഫോര്‍ഡിന്റെ രണ്ടാമത്തെ ഗോള്‍ ഇംഗ്ലണ്ടിന്റെ ലോകകപ്പിലെ മൂന്നാമത്തെ ഗോളായും മാറി. 

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു