കായികം

ദേശീയ ഗെയിംസില്‍ കേരളത്തിന് വീണ്ടും സ്വര്‍ണം; വനിതാ റിലേയില്‍ ഫോട്ടോഫിനിഷില്‍ തമിഴ്‌നാടിനെ പിന്തള്ളി

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ദേശീയ ഗെയിംസ് വനിതകളുടെ 4 ഗുണം 100 മീറ്റര്‍ റിലേയില്‍ കേരളത്തിന് സ്വര്‍ണം. ഫോട്ടോഫിനിഷില്‍ തമിഴ്‌നാടിനെ പിന്തള്ളിയാണ് കേരളത്തിന്റെ സ്വര്‍ണനേട്ടം. കേരളത്തിന്റെ മൂന്നാം സ്വര്‍ണമാണിത്. 

പുരുഷ വിഭാഗം 4 ഗുണം 100 മീറ്റര്‍ റിലേയില്‍ കേരളം വെള്ളിയും നേടി. ഈ ഇനത്തില്‍ തമിഴ്‌നാടിനാണ് സ്വര്‍ണം. സര്‍വീസസ് മൂന്നാം സ്ഥാനം നേടി. വനിതകളുടെ 59 കിലോ ഭാരോദ്വഹനത്തില്‍ മണിപ്പൂരിന്റെ ബിന്ദ്യാറാണി ദേവി സ്വര്‍ണം നേടി. അസമിന്റെ പോപി സഹാരികയ്ക്കാണ് വെള്ളി. 

ഗെയിംസില്‍ റോളര്‍ സ്‌കേറ്റിങ്ങില്‍ കേരളം രണ്ടു സ്വര്‍ണം നേടിയിരുന്നു. ലോക ജൂനിയര്‍ ചാമ്പ്യനായ അഭിജിത്ത് രാജനും ദേശീയ ചാമ്പ്യന്‍ വിദ്യ ദാസുമാണ് സ്വര്‍ണം നേടിയത്. പുരുഷന്മാരുടെ ട്രിപ്പിള്‍ ജമ്പില്‍ അരുണ്‍ എ ബി വെള്ളി മെഡല്‍ നേടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത