കായികം

രണ്ടാം ട്വന്റി20ക്ക് മുന്‍പ് പരിശീലനത്തിന് ഇറങ്ങാതെ രോഹിത്; ഫിറ്റ്‌നസ് പ്രശ്‌നങ്ങളാണോയെന്ന് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി20ക്ക് മുന്‍പായി പരിശീലന സെഷന് ഇറങ്ങാതെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഇതോടെ ക്യാപ്റ്റന്‍ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടോ എന്ന ചോദ്യങ്ങളുമായി ആരാധകര്‍ എത്തി. 

എന്നാല്‍ മത്സര ദിനമായ ഞായറാഴ്ച മാത്രമാണ് രോഹിത് ടീമിനൊപ്പം ചേര്‍ന്നത്. കാര്യവട്ടം ട്വന്റി20ക്ക് ശേഷം ഇന്ത്യന്‍ ടീം വ്യാഴാഴ്ച ഗുവാഹത്തിയിലേക്ക് തിരിച്ചെങ്കിലും രോഹിത് ടീമിനൊപ്പം ചേര്‍ന്നിരുന്നില്ല. ഞായറാഴ്ച രാവിലെയാണ് രോഹിത് ടീമിനൊപ്പം ചേര്‍ന്നത് എന്നാണ് ഇന്‍ഡൈസ് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

രോഹിത് സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ രണ്ടാം ട്വന്റി20 കളിക്കും എന്ന നിലയില്‍ തന്നെയാണ് റിപ്പോര്‍ട്ടുകള്‍. രവീന്ദ്ര ജഡേജയ്ക്ക് ട്വന്റി20 ലോകകപ്പ് നഷ്ടമായതിന് പുറമെ ബുമ്രയും ഓസ്‌ട്രേലിയയിലേക്ക് എത്തിയേക്കില്ല എന്ന റിപ്പോര്‍ട്ടുകള്‍ ശക്തമാണ്. ഈ സാഹചര്യത്തില്‍ രോഹിത്തിന് കൂടി ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ ഇന്ത്യക്ക് അത് കനത്ത പ്രഹരമാവും. 

ഒക്ടോബര്‍ ആറിന് ഇന്ത്യന്‍ സംഘം ലോകകപ്പിനായി ഓസ്‌ട്രേലിയയിലേക്ക് പോകും എന്നാണ് റിപ്പോര്‍ട്ടുകള്‍. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ആദ്യ ട്വന്റി20യില്‍ രോഹിത് പൂജ്യത്തിന് പുറത്തായി. ലോകകപ്പിന് മുന്‍പ് റണ്‍സ് സ്‌കോര്‍ ചെയ്ത് ആത്മവിശ്വാസം നിലനിര്‍ത്താനാവും സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഇനിയുള്ള രണ്ട് മത്സരങ്ങളിലൂടെ രോഹിത് ലക്ഷ്യം വെക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു