കായികം

'നിന്നെയോര്‍ത്ത് വളരെ അഭിമാനം'; യുവതാരത്തെ പ്രശംസിച്ച് സൂര്യകുമാര്‍ യാദവ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇറാനി കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച യുവതാരത്തെ അഭിനന്ദിച്ച് ഇന്ത്യന്‍ ക്രിക്കറ്റര്‍ സൂര്യകുമാര്‍ യാദവ്. റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്ന സര്‍ഫറാസ് ഖാനെയാണ് സൂര്യ അഭിനന്ദിച്ചത്. 'നിന്നില്‍ വളരെയേറെ അഭിമാനം' എന്നാണ് സൂര്യ ട്വിറ്ററില്‍ കുറിച്ചത്. 

ഇറാനി ട്രോഫിയില്‍ സൗരാഷ്ട്രക്കെതിരെയാണ് റെസ്റ്റ് ഓഫ് ഇന്ത്യ കളിക്കുന്നത്. മത്സരത്തില്‍ റെസ്റ്റ് ഓഫ് ഇന്ത്യ അഞ്ച് ഓവറിനിടെ 18 റണ്‍സിന് മൂന്നു വിക്കറ്റുകള്‍ നഷ്ടമായി തകര്‍ച്ചയെ അഭിമുഖീകരിക്കുമ്പോഴാണ്, മുംബൈയുടെ യുവതാരം സര്‍ഫറാസ് ക്രിസീലെത്തുന്നത്. 

തുടര്‍ന്ന് ക്യാപ്റ്റന്‍ ഹനുമ വിഹാരിക്കൊപ്പം സര്‍ഫറാസ് ടീമിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റി. ആക്രമണവും കരുതലും സമന്വയിപ്പിച്ച ക്ലാസിക് ഇന്നിംഗ്‌സിനാണ് സര്‍ഫറാസ് കെട്ടഴിച്ചത്. മത്സരത്തില്‍ സര്‍ഫറാസ് സെഞ്ച്വറി നേടി. ആദ്യം ദിനം ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ട് 187 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. 

138 റണ്‍സെടുത്ത് സര്‍ഫറാസ് ഖാന്‍ രണ്ടാം ദിനം പുറത്തായി. സര്‍ഫറാസിന്റെ സെഞ്ച്വറി ഇന്നിംഗ്‌സില്‍ 20 ബൗണ്ടറികളും രണ്ട് സിക്‌സറുകളും ഉള്‍പ്പെടുന്നു. സൗരാഷ്ട്ര ആദ്യ ഇന്നിംഗ്‌സില്‍ 98 റണ്‍സിന് ഓൾ ഔട്ടായിരുന്നു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍