കായികം

സിക്‌സറുകളുടെ 'സൂര്യതേജസ്സ്'; ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 50 സിക്‌സറുകള്‍, റെക്കോര്‍ഡ്

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: അപാരഫോമില്‍ കളിക്കുന്ന ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ് കരിയറില്‍ ഒരു സുപ്രധാന നേട്ടം കൂടി കൈവരിച്ചു. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ട്വന്റി 20യില്‍ 50 സിക്‌സറുകള്‍ നേടുന്ന ആദ്യ താരമെന്ന ബഹുമതിയാണ് സൂര്യകുമാര്‍ സ്വന്തമാക്കിയത്. ഗുവാഹത്തിയില്‍ നടന്ന രണ്ടാം ട്വന്റി 20യിലാണ് താരം ഈ നേട്ടം കരസ്ഥമാക്കിയത്. 

ഗുവാഹത്തി ട്വന്റി 20യില്‍ ബാറ്റിംഗ് വെടിക്കെട്ട് നടത്തിയ സൂര്യകുമാര്‍ 22 പന്തില്‍ 61 റണ്‍സാണെടുത്തത്. ഇതില്‍ അഞ്ചു വീതം സിക്‌സറുകളും ബൗണ്ടറികളും അഴകേകുന്നു. പാകിസ്ഥാന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാന്റെ റെക്കോര്‍ഡാണ് സൂര്യകുമാര്‍ പിന്തള്ളിയത്. 

സൂര്യകുമാർ യാദവിന്റെ ബാറ്റിം​ഗ്/ പിടിഐ

കഴിഞ്ഞവര്‍ഷം റിസ്‌വാന്‍ നേടിയ 42 സിക്‌സറുകളാണ് ട്വന്റി 20യില്‍ ഇതുവരെ കലണ്ടര്‍ വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡ്. 2021 കലണ്ടര്‍ വര്‍ഷം ന്യൂസിലന്റ് താരം മാര്‍ട്ടിന്‍ ഗുപ്റ്റില്‍ നേടിയ 41 സിക്‌സറുകളാണ് മൂന്നാം സ്ഥാനത്ത്. 

മത്സരത്തിനിടെ സൂര്യകുമാർ വിരാട് കോഹ് ലിക്കൊപ്പം/ പിടിഐ

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം