കായികം

'ട്വന്റി20 ലോകകപ്പില്‍ പാകിസ്ഥാന്‍ ആദ്യ റൗണ്ടില്‍ പുറത്താവും'; കാരണങ്ങള്‍ ചൂണ്ടി അക്തര്‍

സമകാലിക മലയാളം ഡെസ്ക്

കറാച്ചി: ഇംഗ്ലണ്ടിനെതിരായ ട്വന്റി20  പരമ്പര നഷ്ടമായതിന് പിന്നാലെ പാക് കളിക്കാര്‍ക്കെതിരെ വിമര്‍ശനം ശക്തമായി മുന്‍ താരങ്ങള്‍. ഈ വരുന്ന ട്വന്റി20 ലോകകപ്പില്‍ പാകിസ്ഥാന്‍ ആദ്യ റൗണ്ടില്‍ പുറത്താകും എന്ന് അക്തര്‍ പറഞ്ഞു. 

പാകിസ്ഥാന്റേത് മികച്ച മധ്യനിരയല്ല. ഇതിനൊപ്പം പാകിസ്ഥാന്‍ ഓപ്പണര്‍മാര്‍ പെര്‍ഫോം ചെയ്യാതെ കൂടി ഇരുന്നാല്‍ മധ്യനിരയുടെ സമ്മര്‍ദം കൂടും. ലോകകപ്പ് ജയിക്കാനാണെങ്കില്‍ ഇങ്ങനെ പോയാല്‍ പോര. ഇത് വളരെ ദുഖകരമാണ്., അക്തര്‍ യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. 

ഇംഗ്ലണ്ടിന് എതിരായ ട്വന്റി20 പരമ്പര 4-3നാണ് പാകിസ്ഥാന് നഷ്ടമായത്. ഏഴാം ട്വന്റി20യില്‍ ഇംഗ്ലണ്ട് ജയിച്ചത് 67 റണ്‍സിന്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 210 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 142ന് ഓള്‍ഔട്ടായി. 56 റണ്‍സ് എടുത്ത ഷാന്‍ മസൂദാണ് ഇവിടെ പാകിസ്ഥാന്റെ ടോപ് സ്‌കോററായത്. 

ഓപ്പണര്‍മാര്‍ സ്‌ട്രൈക്ക്‌റേറ്റ് ഉയര്‍ത്തിയതാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ പാകിസ്ഥാന് ആശ്വാസമാവുന്ന ഘടതം. ഏഴ് ഏകദിനങ്ങളുടെ പരമ്പര അവസാനിക്കുമ്പോള്‍ 138 ആണ് റിസ്വാന്റെ സ്‌ട്രൈക്ക്‌റേറ്റ്. ബാബറിന്റേത് 143.21.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി