കായികം

ബുമ്രയുടെ പകരക്കാരന്‍ മുഹമ്മദ് ഷമി? സൂചന നല്‍കി രാഹുല്‍ ദ്രാവിഡ് 

സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍: ബുമ്രയുടെ പകരക്കാരനായി എത്തുക മുഹമ്മദ് ഷമി എന്ന സൂചന നല്‍കി ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. പകരക്കാരനെ കണ്ടെത്താന്‍ മുന്‍പിലുള്ള സാധ്യതകളിലേക്ക് നോക്കുകയാണ്. ഒക്ടോബര്‍ 15 വരെ സമയമുണ്ട് എന്നും രാഹുല്‍ ദ്രാവിഡ് പറഞ്ഞു. 

സ്റ്റാന്‍ഡ്‌ബൈ ലിസ്റ്റിലുള്ള താരമാണ് ഷമിയും. എന്നാല്‍ നിര്‍ഭാഗ്യം കാരണം കഴിഞ്ഞ രണ്ട് പരമ്പരകള്‍ ഷമിക്ക് കളിക്കാനായില്ല. പകരക്കാരനാവാന്‍ ഷമി അനിയോജ്യനാണ്. എന്നാല്‍ എന്‍സിഎയില്‍ ആണ് ഷമി ഇപ്പോള്‍. ഷമി ഫിറ്റ്‌നസ് വീണ്ടെടുക്കുന്നത് സംബന്ധിച്ചും കോവിഡിന് ശേഷം 14-15 ദിവസം പിന്നിടുമ്പോഴുള്ള അവസ്ഥയെ കുറിച്ചും റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ട്, രാഹുല്‍ ദ്രാവിഡ് പറഞ്ഞു. 

ബുധനാഴ്ച രാത്രി ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലേക്ക് പറക്കും

ഷമിയുടെ അവസ്ഥ എങ്ങനെ എന്ന റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമാവും ഷമിയുടെ കാര്യത്തില്‍ തീരുമാനം എടുക്കുക. പകരക്കാരനായി എത്തുന്ന താരം സ്വയം ആസ്വദിച്ച് കളിക്കണം. അയാള്‍ക്ക് സാധിക്കുന്നത്രയും മികച്ച രീതിയില്‍ പന്തെറിയണം, അത്ര മാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെടുക എന്നും രാഹുല്‍ ദ്രാവിഡ് പറഞ്ഞു. 

ട്വന്റി20 ലോകകപ്പിനായി ഇന്ത്യന്‍ സംഘം ബുധനാഴ്ച രാത്രിയോടെ ഓസ്‌ട്രേലിയയിലേക്ക് തിരിക്കും എന്നും ദ്രാവിഡ് വ്യക്തമാക്കി. പെര്‍ത്തില്‍ ഏതാനും ദിവസം പരിശീലനം നടത്താന്‍ കഴിയും. ടീമിലെ പല കളിക്കാരും ഓസ്‌ട്രേലിയയിലെ ബൗണ്‍സി പിച്ചുകളില്‍ അധികം ട്വന്റി20 കളിച്ചവര്‍ അല്ലെന്നും ദ്രാവിഡ് ചൂണ്ടിക്കാണിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ