കായികം

ഒക്ടോബര്‍ 15 വരെ കാത്തിരിക്കാന്‍ ഇന്ത്യ; ടീം ഓസ്‌ട്രേലിയയിലേക്ക് പറക്കുക ബുമ്രയുടെ പകരക്കാരനില്ലാതെ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീം ട്വന്റി20 ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് പറക്കുക ബുമ്രയുടെ പകരക്കാരനില്ലാതെ എന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ എത്തിയതിന് ശേഷം മുഹമ്മദ് ഷമി ടീമിനൊപ്പം ചേരും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ബുമ്രയുടെ പകരക്കാരനായി മുഹമ്മദ് ഷമി ടീമിലേക്ക് എത്തും എന്ന റിപ്പോര്‍ട്ടുകളാണ് ശക്തം. എന്നാല്‍ കോവിഡ് മുക്തനായതിന് ശേഷം നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിനായുള്ള പരിശീലനത്തിലാണ് ഷമി ഇപ്പോള്‍. ഒക്ടോബര്‍ 15 ആണ് ട്വന്റി20 ലോകകപ്പ് ടീമില്‍ മാറ്റം വരുത്താനുള്ള അവസാന ദിനം. ഇതിന് മുന്‍പ് മുഹമ്മദ് ഷമിക്ക് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ വേണ്ടത്ര സമയം നല്‍കുകയാണ് ബിസിസിഐ ലക്ഷ്യം വെക്കുന്നത്. 

'ഒക്ടോബര്‍ 15 വരെ നമുക്ക് സമയം ഉണ്ട്'

ഒക്ടോബര്‍ 15 വരെ നമുക്ക് സമയം ഉണ്ട് എന്നത് ചൂണ്ടിയാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡും പ്രതികരിച്ചത്. മുഹമ്മദ് ഷമിയെ കൂടാകെ ദീപക് ചഹര്‍, മുഹമ്മദ് സിറാജ് എന്നിവരാണ് ബുമ്രയ്ക്ക് പകരം ഇന്ത്യയുടെ റഡാറിലുള്ളവര്‍. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയില്‍ ഇവര്‍ കളിക്കുന്നുണ്ട്. ഇവിടെ വരുന്ന പ്രകടനം ഇവര്‍ക്ക് നിര്‍ണായകമാവും. 

ബുമ്രയ്ക്ക് പകരം ആരാവും കളിക്കുക എന്ന് അറിയില്ലെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പ്രതികരിച്ചത്. ബുമ്രയുടെ നഷ്ടം വലുതാണ്. പകരം താരത്തെ ഞങ്ങള്‍ക്ക് കണ്ടെത്തണം. എന്നാല്‍ അത് ആരായിരിക്കും എന്ന് എനിക്ക് അറിയില്ല. ഓസ്‌ട്രേലിയയില്‍ വെച്ച് അത് തീരുമാനിക്കും, രോഹിത് ശര്‍മ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ