കായികം

വ്യത്യാസം 16 പോയിന്റ് മാത്രം; ഒന്നാം റാങ്കിനോട് അടുത്ത് സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുലിനും മുന്നേറ്റം 

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐസിസി ട്വന്റി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തോട് അടുത്ത് ഇന്ത്യന്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ്. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയ്ക്ക് ശേഷം ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന റിസ്വാനുമായുള്ള റേറ്റിങ് പോയിന്റ് 16 ആയി സൂര്യകുമാര്‍ കുറച്ചു. 

854 പോയിന്റോടെയാണ് മുഹമ്മദ് റിസ്വാന്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. രണ്ടാം സ്ഥാനത്ത് സൂര്യകുമാര്‍ യാദവിനുള്ളത് 838 പോയിന്റും. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ മൂന്നാം ട്വന്റി20യിലും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ സൂര്യകുമാര്‍ യാദവിന് ഒന്നാം റാങ്കിലെത്താന്‍ വഴി തുറന്നേനെ. എന്നാല്‍ 8 റണ്‍സ് മാത്രമെടുത്ത് താരം മടങ്ങിയിരുന്നു. ആദ്യ രണ്ട് ട്വന്റി20യിലും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തതാണ് റേറ്റിങ് പോയിന്റ് കൂട്ടാന്‍ സൂര്യകുമാറിനെ തുണച്ചത്. മാത്രമല്ല ഇംഗ്ലണ്ടിനെതിരായ ആറാം ട്വന്റി20യില്‍ റിസ്വാന്‍ കളിച്ചിരുന്നുമില്ല. 

മൂന്ന് സ്ഥാനം മുന്‍പിലേക്ക് കയറി കെ എല്‍ രാഹുല്‍

ട്വന്റി20 ലോകകപ്പിലെ പ്രകടനമാവും ഇനി റിസ്വാന്റേയും സൂര്യകുമാറിന്റേയും ട്വന്റി20 റാങ്കിങ്ങിലെ സ്ഥാനം നിര്‍ണയിക്കുക. 801 പോയിന്റോടെ ട്വന്റി20 റാങ്കിങ്ങില്‍ മൂന്നാമതാണ് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. സൗത്ത് ആഫ്രിക്കയുടെ മര്‍ക്രം നാലാമതും ഇംഗ്ലണ്ടിന്റെ ഡേവിഡ് മലന്‍ അഞ്ചാമതും നില്‍ക്കുന്നു. 

ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുല്‍ മൂന്ന് സ്ഥാനം മുന്‍പിലേക്ക് കയറി 14ാം റാങ്കിലെത്തി. സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ രണ്ട് മത്സരങ്ങളില്‍ നിന്ന് രാഹുല്‍ 108 റണ്‍സ് നേടിയിരുന്നു. എട്ട് സ്ഥാനം മുകളിലേക്ക് എത്തി ഡികോക്ക് 12ാം റാങ്കിലും റൂസോ 23 സ്ഥാനങ്ങള്‍ കയറി 20ാം റാങ്കിലും എത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

കുറ്റാലത്ത് മിന്നല്‍ പ്രളയം; ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു; ജീവനും കൊണ്ടോടി വിനോദ സഞ്ചാരികള്‍; വീഡിയോ

'സർജറി വിജയം, അവനും ഞങ്ങളും ഹാപ്പി': മകന്റെ ആരോ​ഗ്യത്തേക്കുറിച്ച് നടൻ അമൽ രാജ്ദേവ്

കോട്ടയത്തിന്റെ കിഴക്കന്‍ മേഖലകളില്‍ കനത്ത മഴ; മീനച്ചിലാറിന്റെ കൈവഴികളില്‍ ജലനിരപ്പ് ഉയര്‍ന്നു

ബ്രിട്ടാസ് വിളിച്ചത് ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്ന്; യുഡിഎഫ് പ്രതീക്ഷിച്ച റിസള്‍ട്ട് ഉണ്ടായി: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍