കായികം

വേദന കടിച്ചമര്‍ത്തി സജന്‍ പ്രകാശ്, ദേശിയ ഗെയിംസില്‍ വീണ്ടും സ്വര്‍ണം; നേട്ടം മീറ്റ് റെക്കോര്‍ഡോടെ

സമകാലിക മലയാളം ഡെസ്ക്

ഗാന്ധിനഗര്‍: നാഷണല്‍ ഗെയിംസില്‍ ഇന്ത്യയുടെ സജന്‍ പ്രകാശിന് സ്വര്‍ണം. 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ വിഭാഗത്തിലാണ് സജന്‍ സ്വര്‍ണത്തിലേക്ക് എത്തിയത്. ഉദരപേശികളുടെ വേദനയും മറികടന്ന് മീറ്റ് റെക്കോര്‍ഡോടെയാണ് സജന്‍ സ്വര്‍ണത്തില്‍ മുത്തമിട്ടത്. 

1.59.56 എന്ന സമയം ഫൈനലില്‍ കണ്ടെത്തിയാണ് സജന്‍ സ്വര്‍ണത്തിലേക്ക് എത്തിയത്. കേരളത്തില്‍ നടന്ന ദേശിയ ഗെയിംസില്‍ സജന്‍ തന്നെ കുറിച്ച റെക്കോര്‍ഡ് ആണ് താരം ഇപ്പോള്‍ ഇവിടെ മറികടന്നത്. ഈ വര്‍ഷത്തെ ദേശിയ ഗെയിംസിലെ സജന്റെ രണ്ടാമത്തെ മെഡലാണ് ഇത്. 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തിലും സജന്‍ സ്വര്‍ണം നേടി. 

വയറ് വേദന ശക്തമായതോടെ രണ്ട് ദിവസം മുന്‍പ് സജന് ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നിരുന്നു. പിന്നാലെ മറ്റൊരു ടീമിന്റെ ഫിസിയോയുടെ സഹായത്തോടെയായിരുന്നു സജന്റെ ചികിത്സ. 

കേരളം 9ാം സ്ഥാനത്ത് 

ദേശിയ ഗെയിംസില്‍ 40 സ്വര്‍ണവുമായി സര്‍വീസസ് ആണ് ഒന്നാമത് നില്‍ക്കുന്നത്. 11 സ്വര്‍ണവും 15 വെള്ളിയും ആറ് വെങ്കലവുമായി 32 മെഡലുകളാണ് കേരളത്തിനുള്ളത്. 9ാം സ്ഥാനത്താണ് കേരളം ഇപ്പോള്‍. ബാസ്‌കറ്റ്‌ബോളില്‍ കേരള വനിതകള്‍ ബുധനാഴ്ച വെങ്കലം നേടിയിരുന്നു.

4*200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേില്‍ ഹഷിക രാമനചന്ദ്രയുടെ മികവില്‍ കര്‍ണാടക ടീം സ്വര്‍ണം നേടി. 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ സ്വര്‍ണം നേടിയും ഹഷിക കയ്യടി നേടി. ദേശിയ ഗെയിംസില്‍ കഴിഞ്ഞ നാല് ദിവസത്തിന് ഇടയില്‍ ഹഷിക മൂന്ന് ദേശിയ ഗെയിംസ് റെക്കോര്‍ഡുകളാണ് തന്റെ പേരില്‍ കുറിച്ചത്. 

സ്വിമ്മിങ്ങില്‍ ഹാട്രിക് ലക്ഷ്യമിട്ട് ഇറങ്ങുന്ന ഹൃദിക ശ്രീറാം തന്റെ രണ്ടാമത്തെ സ്വര്‍ണത്തില്‍ മുത്തമിട്ടു. 10 മീറ്റര്‍ പ്ലാറ്റ്‌ഫോം ഇവന്റിലാണ് സ്വര്‍ണം നേടിയത്. മൂന്ന് ദിവസത്തിന് ഇടയിലെ ഹൃദികയുടെ രണ്ടാം സ്വര്‍ണമാണ് ഇത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മലയോരമേഖലകളില്‍ അതീവ ജാഗ്രത

എലിവിഷം കൊണ്ടു പല്ല് തേച്ചു; യുവതിക്ക് ദാരുണാന്ത്യം

പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണം; വിദേശകാര്യ മന്ത്രാലയത്തിനു കത്തയച്ച് എസ്ഐടി

വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലുള്ള രണ്ട് പേരുടെ നില അതീവ ഗുരുതരം

ഏഷ്യൻ റിലേ; മിക്സഡ് വിഭാ​ഗത്തിൽ ഇന്ത്യക്ക് ദേശീയ റെക്കോർഡോടെ സ്വർണം (വീഡിയോ)