കായികം

സഞ്ജു യുവരാജ് സിങ്ങിനെ പോലെ, 30 റണ്‍സും അനായാസം അടിച്ചെടുക്കാം; ഡെയ്ല്‍ സ്റ്റെയ്ന്‍

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ തോല്‍വിയിലേക്ക് വീണെങ്കിലും കയ്യടി നേടുകയാണ് സഞ്ജു സാംസണ്‍. ട്വന്റി20 ലോകകപ്പ് ടീമില്‍ നിന്ന് ഋഷഭ് പന്തിനെ മാറ്റി സഞ്ജുവിനെ ഉള്‍പ്പെടുത്തണം എന്ന മുറവിളി ആരാധകര്‍ ശക്തമാക്കി. ഇതിനിടയില്‍ യുവരാജ് സിങ്ങിന്റേത് പോലെ കഴിവുള്ള താരമാണ് സഞ്ജു എന്ന പ്രതികരണവുമായി എത്തുകയാണ് സൗത്ത് ആഫ്രിക്കന്‍ മുന്‍ താരം ഡെയ്ല്‍ സ്റ്റെയ്ന്‍. 

ഷംസിയാണ് അവസാന ഓവര്‍ എറിയാനെത്തിയത്. ഷംസിക്ക് നല്ല ദിനമായിരുന്നില്ല എന്ന് സഞ്ജുവിന് അറിയാം. റബാഡ ആ നോബോള്‍ എറിഞ്ഞത് എന്നെ അസ്വസ്ഥനാക്കി. കാരണം യുവരാജ് സിങ്ങിന്റേത് പോലെ കഴിവുള്ള താരമാണ് സഞ്ജു, സൗത്ത് ആഫ്രിക്കന്‍ മുന്‍ പേസര്‍ പറയുന്നു.

അത്രയും സിക്‌സുകള്‍ പറത്തി 30ന് മുകളിലാണ് റണ്‍സ് വേണ്ടതെങ്കിലും സഞ്ജുവിന് കണ്ടെത്താന്‍ കഴിയും. ഐപിഎല്ലില്‍ സഞ്ജുവിന്റെ കളി ഞാന്‍ കണ്ടിട്ടുണ്ട്. ബൗളര്‍മാരെ യഥേഷ്ടം ബൗണ്ടറി കടത്താന്‍ സഞ്ജുവിന് സാധിക്കും, പ്രത്യേകിച്ച് അവസാന രണ്ട് ഓവറുകളില്‍, സ്റ്റെയ്ന്‍ പറയുന്നു. 

എന്നാല്‍ അവസാന ഓവറില്‍ ജയിക്കാന്‍ 30 റണ്‍സ് വേണം എന്നിരിക്കെ ഒരു സിക്‌സും മൂന്ന് ഫോറും മാത്രമാണ് സഞ്ജുവിന് പറത്താനായത്. അവസാന ഓവറില്‍ 24 റണ്‍സ് ആണ് വേണ്ടിയിരുന്നത് എങ്കില്‍ ഷംസിക്കെതിരെ നാല് സിക്‌സ് പറത്താന്‍ കഴിയും എന്ന ആത്മവിശ്വാസം തനിക്കുണ്ടായിരുന്നതായി മത്സര ശേഷം സഞ്ജു പറഞ്ഞു. 9 റണ്‍സ് തോല്‍വിയിലേക്കാണ് ഇന്ത്യ വീണത്. സഞ്ജു 63 പന്തില്‍ നിന്ന് 9 ഫോറും മൂന്ന് സിക്‌സും സഹിതം 86 റണ്‍സ് നേടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍; ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍

'ഫീസ് അടയ്ക്കാന്‍ പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങി'; കൊല്ലത്ത് ട്രെയിന്‍ തട്ടി മരിച്ചത് ഒരുമാസം മുന്‍പ് ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കളായ 18 വയസ്സുകാര്‍

പശ്ചിമ ഘട്ട മലനിരകളിലെ കാഴ്ചകള്‍ ആസ്വദിക്കാം; പുനലൂര്‍- ചെങ്കോട്ട പാതയിലെ പ്രത്യേക എസി ട്രെയിന്‍ ഇന്നുമുതല്‍ - വീഡിയോ

'മലയാളം സംസാരിക്കുന്ന മെലിഞ്ഞ ആള്‍, ഒച്ചവെച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണി'; കാസര്‍കോട് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്കായി തിരച്ചില്‍

ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ടു; തമിഴ്‌നാട്ടിൽ ലോറിക്ക് പിന്നിൽ ബസിടിച്ച് നാല് മരണം