കായികം

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ നിന്ന് ദീപക് ചഹര്‍ പുറത്ത്; വാഷിങ്ടണ്‍ സുന്ദര്‍ ടീമില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരക്കുള്ള ടീമിലേക്ക് വാഷിങ്ടണ്‍ സുന്ദറിനെ ഉള്‍പ്പെടുത്തി. പരിക്കേറ്റ ദീപക് ചഹറിന് പകരമാണ് വാഷിങ്ടണ്‍ സുന്ദര്‍ ടീമിലേക്ക് വരുന്നത്. 

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ മൂന്നാം ട്വന്റി20ക്കിടയിലാണ് പരിക്ക് വീണ്ടും ദീപക്കിനെ അലട്ടിയതെന്ന് ബിസിസിഐയുടെ പ്രസ്താവനയില്‍ പറയുന്നു. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലേക്ക് ദീപക് തിരിച്ചെത്തുമെന്നും മെഡിക്കല്‍ ടീമിന്റെ നിരീക്ഷണത്തിലായിരിക്കും താരം എന്നും ബിസിസിഐ വ്യക്തമാക്കി. 

ഫെബ്രുവരിയിലാണ് വാഷിങ്ടണ്‍ അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്

ട്വന്റി20 ലോകകപ്പിന് മുന്‍പായി ദീപക് ചഹറിന്റെ ഫിറ്റ്‌നസ് വീണ്ടും പരിശോധിക്കും. നിലവില്‍ ബുമ്രയേയും രവീന്ദ്ര ജഡേജയേയുമാണ് പരിക്കിനെ തുടര്‍ന്ന് ഇന്ത്യക്ക് നഷ്ടമായത്. കോവിഡിന് ശേഷം ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് മുഹമ്മദ് ഷമി. മുഹമ്മദ് ഷമിക്കും ദീപക് ചഹറിനും ഫിറ്റ്‌നസ് വീണ്ടെടുക്കാനായില്ലെങ്കില്‍ ബുമ്രയുടെ പകരക്കാരനായി ടീമിലേക്ക് എത്താന്‍ സാധ്യത മുഹമ്മദ് സിറാജിനാണ്. 

പരിക്കിനെ തുടര്‍ന്ന് ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് വാഷിങ്ടണ്‍ സുന്ദര്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തുന്നത്. 2022 ഫെബ്രുവരിയിലാണ് വാഷിങ്ടണ്‍ സുന്ദര്‍ അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. സിംബാബ് വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് വാഷിങ്ടണ്‍ സുന്ദറിനെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അപ്പോഴും പരിക്ക് സുന്ദറിന് വെല്ലുവിളിയായി എത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു