കായികം

'ഇന്ത്യയിലേത് പോലെ തന്നെ'; പെര്‍ത്തിലെ ആദ്യ നെറ്റ് സെഷന് പിന്നാലെ സൂര്യകുമാര്‍ യാദവ്‌

സമകാലിക മലയാളം ഡെസ്ക്

പെര്‍ത്ത്: ഓസ്‌ട്രേലിയയില്‍ ആദ്യ നെറ്റ് സെഷന്‍ കഴിഞ്ഞതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യന്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ്. ഇന്ത്യയിലേത് പോലെ എന്നാണ് ബിസിസിഐ പങ്കുവെച്ച വീഡിയോയില്‍ സൂര്യകുമാര്‍ പറയുന്നത്. 

ആദ്യ നെറ്റ് സെഷന് വേണ്ടി ഞാന്‍ കാത്തിരിക്കുകയായിരുന്നു. ഗ്രൗണ്ടിലേക്ക് ഇറങ്ങി നടന്നു, ഓടി. എന്താണ് ഇവിടെ നിന്ന് ലഭിക്കുന്ന അനുഭവം എന്നത് ശ്രദ്ധിച്ചു. ആദ്യത്തെ നെറ്റ് സെഷന്‍ അത്ഭുതപ്പെടുത്തുന്നതായിരുന്നു. വിക്കറ്റിലെ പേസും ബൗണ്‍സും എങ്ങനെ എന്ന് അറിയുകയാണ് ലക്ഷ്യം വെച്ചത്, സൂര്യകുമാര്‍ പറയുന്നു. 

പതിയെയാണ് തുടങ്ങിയത്. ആകാംക്ഷ മനസില്‍ നിറഞ്ഞു. എന്നാല്‍ ഈ അന്തരീക്ഷത്തിനൊപ്പം ഇണങ്ങണം എന്ന ചിന്ത മനസിലുണ്ടായി. എക്‌സൈറ്റഡ് ആയിരുന്നു. അതിനൊപ്പം തന്നെ ദിനചര്യങ്ങള്‍ പിന്തുടരുക എന്നത് പ്രധാനപ്പെട്ടതാണെന്നും സൂര്യകുമാര്‍ പറഞ്ഞു.

വ്യാഴാഴ്ചയാണ് ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലേക്ക് പറന്നത്. വെള്ളിയാഴ്ച ഇന്ത്യന്‍ സംഘം പരിശീലനം ആരംഭിച്ചു. അടുത്ത ദിവസങ്ങളില്‍ ഇന്ത്യ പരിശീലന മത്സരം കളിക്കുന്നുണ്ട്. അതിന് ശേഷമാണ് ഓസ്‌ട്രേലിയക്കും ന്യൂസിലന്‍ഡിനും എതിരായ ലോകകപ്പ് സന്നാഹ മത്സരം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി