കായികം

ഷമിയോ ദീപക്കോ സിറാജോ? ലോകകപ്പ് ടീമില്‍ മാറ്റം വരുത്താനുള്ള അവസാന ദിനം ഇന്ന് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ട്വന്റി20 ലോകകപ്പ് ടീമില്‍ മാറ്റം വരുത്താനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഇതോടെ ബുമ്രയുടെ പകരക്കാരനെ ഇന്ത്യ ഇന്ന് പ്രഖ്യാപിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

മുഹമ്മദ് ഷമി, ദീപക് ചഹര്‍ എന്നിവരുടെ പേരുകളാണ് ബുമ്രയുടെ പകരക്കാരനാവാന്‍ സാധ്യതയുള്ളവരില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. എന്നാല്‍ ഷമിക്കും ദീപക്കിനും ഫിറ്റ്‌നസ് പ്രശ്‌നങ്ങളുണ്ട്. കോവിഡിനെ തുടര്‍ന്ന് ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഷമി. പരിക്കിനെ തുടര്‍ന്ന് ദീപക് ചഹറിന് സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയും നഷ്ടമായി. 

ഒക്ടോബര്‍ 9 വരെയാണ് ലോകകപ്പ് സംഘത്തില്‍ മാറ്റം വരുത്താനുള്ള സമയം

ഐസിസി മാര്‍ഗ നിര്‍ദേശം അനുസരിച്ച് ഒക്ടോബര്‍ 9 വരെയാണ് രാജ്യങ്ങള്‍ക്ക് തങ്ങളുടെ ലോകകപ്പ് സംഘത്തില്‍ മാറ്റം വരുത്താനുള്ള സമയം. ഇതിന് ശേഷം ടീമില്‍ മാറ്റം വരുത്താന്‍ ഐസിസിയുടെ അനുവാദം വേണം. മുഹമ്മദ് ഷമിക്കും ദീപക് ചഹറിനും ഇന്ന് ദേശിയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് ടെസ്റ്റ് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. 

ഏത് സാഹചര്യത്തിലും വിക്കറ്റ് വീഴ്ത്താന്‍ സാധിക്കുന്നു എന്നതാണ് ദീപക് ചഹറിന് മുന്‍തൂക്കം നല്‍കുന്നത്. ഷമിയിലേക്ക് വരുമ്പോള്‍ നിര്‍ണായകമാവുന്നത് പരിചയസമ്പത്തും. ഷമിയും ദീപക്കും ഫിറ്റ്‌നസ് തെളിയിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ മുഹമ്മദ് സിറാജിന് നറുക്ക് വീഴാനാണ് സാധ്യത.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മേയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു