കായികം

നനഞ്ഞ ഔട്ട്ഫീല്‍ഡ്; ഡല്‍ഹി ഏകദിനത്തില്‍ ടോസ് വൈകുന്നു 

സമകാലിക മലയാളം ഡെസ്ക്

ഡല്‍ഹി: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഇന്ത്യയുടെ മൂന്നാം ഏകദിനത്തില്‍ ടോസ് വൈകുന്നു. കനത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ ലഭിച്ചത്. നനഞ്ഞ ഔട്ട്ഫീല്‍ഡിനെ തുടര്‍ന്നാണ് മൂന്നാം ഏകദിനം ആരംഭിക്കുന്നത് വൈകുന്നത്. 

ഒരു മണിക്ക് ടോസും 1.30ന് മത്സരം ആരംഭിക്കുകയുമാണ് വേണ്ടിയിരുന്നത്. എന്നാല്‍ 1.30ന് ഗ്രൗണ്ടില്‍ വീണ്ടും പരിശോധന നടത്തിയാവും ടോസ് സമയം ഇനി നിശ്ചയിക്കുക. പരമ്പരയിലെ ആദ്യ ഏകദിനം നടന്ന റാഞ്ചിയിലും മഴ രസംകൊല്ലിയായിരുന്നു. 40 ഓവര്‍ മത്സരമാണ് ഇവിടെ നടന്നത്. 

മൂന്നാം ഏകദിനത്തില്‍ ഇന്ത്യ രണ്ടാം മത്സരം കളിച്ച അതേ ഇലവനെ തന്നെ ഇറക്കാനാണ് സാധ്യത. ക്യാപ്റ്റന്‍ ശിഖര്‍ ധവാനും ശുഭ്മാന്‍ ഗില്ലും ഫോമിലേക്ക് എത്താത്തത് ഇന്ത്യക്ക് തിരിച്ചടിയാണ്. എന്നാല്‍ മധ്യനിരയില്‍ ഇഷാനും ശ്രേയസും സഞ്ജുവും മികച്ച ഇന്നിങ്‌സ് കണ്ടെത്തിയത് ഇന്ത്യക്ക് ആശ്വാസമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം