കായികം

'ഒക്ടോബര്‍ 23ന് ഇന്ത്യക്കെതിരെ കളിക്കരുത്'; പാക് ബോര്‍ഡിന് മേല്‍ സമ്മര്‍ദം ശക്തം

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: ട്വന്റി20 ലോകകപ്പിലെ ഇന്ത്യക്കെതിരായ മത്സരത്തില്‍ നിന്ന് പാകിസ്ഥാന്‍ പിന്മാറണം എന്ന് പാക് മുന്‍ താരങ്ങള്‍. 2023ലെ ഏഷ്യാ കപ്പില്‍ പങ്കെടുക്കാന്‍ പാകിസ്ഥാനിലേക്ക് ഇന്ത്യ പോകില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇന്ത്യക്കെതിരെ കളിക്കരുതെന്ന ആവശ്യം ശക്തമാവുന്നത്. 

പാകിസ്ഥാനും ശക്തമായ നിലപാട് സ്വീകരിക്കണം എന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡിനോട് മുന്‍ താരം യുനീസ് ഖാന്‍ ആവശ്യപ്പെടുന്നത്. ഏഷ്യാ കപ്പിനായി ഇന്ത്യ വന്നില്ലെങ്കില്‍ ലോകകപ്പില്‍ പങ്കെടുക്കാന്‍ പാകിസ്ഥാനും പോകരുത്, യൂനിസ് ഖാന്‍ പറഞ്ഞു. 

ഈ വര്‍ഷം ഇന്ത്യാ-പാക് മത്സരം കാണാന്‍ ജയ് ഷാ എത്തിയിരുന്നു. രാഷ്ട്രീയം കളിയിലേക്ക് വരാതെ ജയ് ഷാ ശ്രദ്ധിക്കണമായിരുന്നു എന്നാണ് പാക് മുന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മല്‍ പ്രതികരിച്ചത്.  ഏഷ്യാ കപ്പ് വേദി പാകിസ്ഥാനില്‍ നിന്ന് മാറ്റാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് സമ്മതിക്കരുത് എന്നും ഇന്ത്യക്കെതിരെ കളിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാവരുത് എന്നും കമ്രാന്‍ അക്മല്‍ പറയുന്നു. 

ജയ് ഷായുടെ ഏഷ്യാ കപ്പ് വേദി മാറ്റുന്നതുമായി ബന്ധപ്പെട്ട പ്രതികരണം പാക് ക്രിക്കറ്റ് ബോര്‍ഡ് തള്ളിയിരുന്നു. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ബോര്‍ഡുമായോ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുമായോ ആലോചിക്കാതെയാണ് ജയ് ഷായുടെ പ്രതികരണം എന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് ആരോപിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''