കായികം

അര്‍ജന്റീന ആരെയും ഭയക്കുന്നില്ല, ആര്‍ക്കെതിരേയും ഞങ്ങള്‍ കളിക്കും, പൊരുതാനാണ് വരുന്നത്: മെസി 

സമകാലിക മലയാളം ഡെസ്ക്

ഫിഫ ലോകകപ്പില്‍ അര്‍ജന്റീന ആരെയും ഭയപ്പെടുന്നില്ലെന്ന് ലയണല്‍ മെസി. എന്നാല്‍ ആരാധകര്‍ ശാന്തരായിരിക്കണം എന്നും മെസി പറഞ്ഞു. ലോകകപ്പിന് ഒരു മാസം മുന്‍പില്‍ നില്‍ക്കെയാണ് മെസിയുടെ പ്രതികരണം. 

കിരീടവുമായി ഞങ്ങള്‍ തിരികെ എത്തും എന്ന പ്രതീക്ഷയില്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങള്‍ കാണേണ്ടത്. ലോകകപ്പ് വളരെ പ്രയാസമേറിയതാണ്. ലോകകപ്പ് ജയിക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ശരിയായി വരണം. നമ്മള്‍ നന്നായി കളിച്ചത് കൊണ്ട് മാത്രം കാര്യമില്ല. ഒരുപാട് കാര്യങ്ങള്‍ നമുക്ക് പുറത്തേക്കുള്ള വഴി തുറക്കും. നമ്മുടേതിന് സമാനമായ ലക്ഷ്യവുമായാണ് മറ്റ് ടീമുകളും എത്തുന്നത്. അവരും നന്നായി കളിക്കുന്നവരാണ്, മെസി പറയുന്നു. 

ആര്‍ക്കെതിരെ കളിക്കാനും നമ്മള്‍ തയ്യാറാണ്

നമുക്ക് ആകാംക്ഷയുണ്ട്. നമ്മള്‍ പൊരുതാനാണ് പോകുന്നത്. ആരെയും ഭയക്കുന്നില്ല. കാരണം ആര്‍ക്കെതിരെ കളിക്കാനും നമ്മള്‍ തയ്യാറാണ്. പക്ഷേ അത് ശാന്തമായ മനസോടെ ആയിരിക്കണം. അര്‍ജന്റീനയുടെ ആദ്യ മത്സരത്തിന്റെ ആദ്യ മിനുറ്റുകളില്‍ ആകാംക്ഷയും അസ്വസ്ഥതകളും നിയന്ത്രിക്കാന്‍ പ്രയാസമാവും. ആദ്യ മത്സരമാണ് പ്രധാനപ്പെട്ടത്. കാരണം അതില്‍ ജയിച്ചാല്‍ പിന്നെ ശാന്തമായ മനസോടെ കളിക്കാം, അര്‍ജന്റൈന്‍ ഇതിഹാസം പറയുന്നു. 

അവസാന ലോകകപ്പില്‍ നമ്മള്‍ സമനിലയോടെയാണ് തുടങ്ങിയത്. എന്നാല്‍ ഞാന്‍ അവിടെ പെനാല്‍റ്റി നേടുകയും നമ്മള്‍ ജയിക്കുകയും ചെയ്തിരുന്നെങ്കില്‍ കഥ തന്നെ മാറുമായിരുന്നു എന്നും മെസി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

പന്തെറിഞ്ഞത് 8 പേര്‍! ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് അപൂര്‍വ നേട്ടം

വാഹനത്തിന് സൈഡ് കൊടുത്തില്ല, കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡ്രൈവര്‍ക്കെതിരെ കേസ്

ഇത് പേടിപ്പിക്കുന്ന 'പ്രേമലു'; മിസ്റ്ററി ത്രില്ലറാക്കി പരീക്ഷണം; വിഡിയോ ഹിറ്റ്

ഫോൺ ഉപയോ​ഗിക്കുമ്പോൾ കണ്ണിനെ സംരക്ഷിക്കാം, ഇതാ ആറു ടിപ്പുകൾ