കായികം

5-2ന്റെ ക്ഷീണം തീര്‍ക്കാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്, ഇന്ന് ഒഡീഷയ്ക്ക് എതിരെ 

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ഐഎസ്എല്ലില്‍ വിജയ വഴിയിലേക്ക് തിരിച്ചെത്താന്‍ ഉറച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങും. ഒഡീഷയാണ് സീസണിലെ തങ്ങളുടെ മൂന്നാമത്തെ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍. 

സീസണിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ എവേ മത്സരമാണ് ഇത്. ആദ്യ രണ്ട് മത്സരങ്ങളും സ്വന്തം തട്ടകത്തില്‍ കളിച്ച ഇവാന്‍ വുകോമനോവിച്ചിന്റെ സംഘം ഒരു ജയവും ഒരു തോല്‍വിയുമാണ് നേടിയത്. ഈസ്റ്റ് ബംഗാളിനെ 3-1ന് തകര്‍ത്ത് തുടങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന് പക്ഷേ എടികെ മോഹന്‍ ബഗാന് എതിരെ കാലിടറി. 2-5നാണ് തോറ്റത്. 

മുംബൈ സിറ്റിയോട് എതിരില്ലാത്ത രണ്ട് ഗോളിന് ഒഡീഷ തോല്‍വി വഴങ്ങി

രണ്ട് കളിയില്‍ നിന്ന് ഒരു ജയവും ഒരു തോല്‍വിയുമായാണ് ഒഡീഷയും സീസണ്‍ തുടങ്ങിയിരിക്കുന്നത്. ജംഷഡ്പൂരിനോട് 2-3ന് ജയിച്ചപ്പോള്‍ മുംബൈ സിറ്റിയോട് എതിരില്ലാത്ത രണ്ട് ഗോളിന് ഒഡീഷ തോല്‍വി വഴങ്ങി. ഇവിടെ ജംഷഡ്പൂരിനെതിരെ ഇരട്ട ഗോള്‍ നേടിയ ഡിയാഗോ മോറീഷ്യോയാണ് ബ്ലാസ്‌റ്റേഴ്‌സിന് വെല്ലുവിളി ഉയര്‍ത്തുന്നത്. 

തങ്ങളുടെ ആദ്യ ഹോം മത്സരത്തിലേക്ക് എത്തുന്നു എന്നതും ഒഡീഷയ്ക്ക് ആശ്വാസം നല്‍കുന്നു. ഒഡീഷയ്ക്ക് എതിരെ 6 മത്സരങ്ങള്‍ കളിച്ചതില്‍ രണ്ടെണ്ണത്തില്‍ ബ്ലാസ്‌റ്റേഴ്‌സാണ് ജയം നേടിയത്. ഒഡീഷ ജയിച്ചത് ഒരെണ്ണത്തിലും. രണ്ട് മത്സരങ്ങള്‍ സമനിലയിലായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി