കായികം

തണുത്ത സാന്‍ഡ്‌വിച്ച്; പരിശീലനത്തിന് ശേഷം ലഭിച്ച ഭക്ഷണത്തില്‍ ഇന്ത്യന്‍ ടീമിന് അതൃപ്തി

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: പരിശീലനത്തിന് ശേഷം ഗ്രൗണ്ടില്‍ നിന്ന് ലഭിച്ച ഭക്ഷണത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അതൃപ്തി. പരിശീലനത്തിന് ശേഷം ചൂടുള്ള ഭക്ഷണം ലഭിക്കാതിരുന്നതാണ് അതൃപ്തി കാരണം എന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പരിശീലനത്തിന് ശേഷം താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങിയെത്തിയതിന് ശേഷമാണ് ഇന്ത്യന്‍ താരങ്ങള്‍ പിന്നെ ഭക്ഷണം കഴിച്ചത്. ചൊവ്വാഴ്ച ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് വിശ്രമം നല്‍കിയാണ് ഇന്ത്യ പരിശീലനത്തിന് ഇറങ്ങിയത്. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, അക്ഷര്‍ പട്ടേല്‍ എന്നിവരും പരിശീലനം നടത്തിയില്ല. 

നീണ്ട കഠിനാധ്വാനത്തിന് ശേഷം അവര്‍ ഇത്രയും കഴിച്ചാല്‍ പോര

പരിശീലനത്തിന് ശേഷം ട്വന്റി20 ലോകകപ്പിന്റെ ഭാഗമായ എല്ലാ ടീമുകള്‍ക്കും ഗ്രൗണ്ടില്‍ ഒരുക്കിയിരിക്കുന്നത് ഒരേ മെനു ആണ്. പരിശീലനം കഴിഞ്ഞ് ഉച്ചഭക്ഷണത്തിന്റെ സമയത്ത് സാന്‍ഡ് വിച്ചാണ് കളിക്കാര്‍ക്ക് ഒരുക്കിയിരുന്നത്. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ പരിശീലനത്തിന് ശേഷം ഇവിടെ നിന്ന് ഭക്ഷണം കഴിക്കാതിരുന്നത് ബഹിഷ്‌കരണം പോലെയൊന്നും കരുതേണ്ടതില്ലെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉഭയകക്ഷി പരമ്പരകള്‍ക്കായി വരുമ്പോള്‍ ആതിഥേയ രാജ്യം പരിശീലനത്തിന് ശേഷം ചൂടുള്ള ഭക്ഷണമായിരിക്കും നല്‍കുക. എന്നാല്‍ ഐസിസി അങ്ങനെയല്ല ചെയ്യുന്നത്, ബിസിസിൈ വൃത്തങ്ങള്‍ പറയുന്നു. അവക്കാഡോ, തക്കാളി, വെള്ളരിക്ക എല്ലാം വെച്ച ഗ്രില്‍ഡ് അല്ലാത്ത തണുത്ത സാന്‍ഡ് വിച്ചാണ് കളിക്കാര്‍ക്ക് ലഭിച്ചത്. രണ്ട് മണിക്കൂറോളം നീണ്ട കഠിനാധ്വാനത്തിന് ശേഷം അവര്‍ ഇത്രയും കഴിച്ചാല്‍ പോര എന്നും ബിസിസിഐ വൃത്തങ്ങള്‍ പ്രതികരിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു