കായികം

തുടരെ ആറാം വട്ടം ബാഴ്‌സയെ വീഴ്ത്തി ബയേണ്‍; ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്ത് 

സമകാലിക മലയാളം ഡെസ്ക്

നൗകാമ്പ്‌: തുടരെ രണ്ടാം സീസണിലും ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായി യൂറോപ്പ ലീഗിലേക്ക് ബാഴ്‌സലോണ. ചാമ്പ്യന്‍സ് ലീഗിലെ നിര്‍ണായക മത്സരത്തില്‍ ബയേണ്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബാഴ്‌സയെ വീഴ്ത്തിയത്. 

വിക്ടോറിയ പ്ലാസനെ ഇന്റര്‍ മിലാന്‍ 4-0ന് വീഴ്ത്തിയതോടെ തങ്ങള്‍ക്ക് ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് റൗണ്ടിലേക്ക് എത്താനാവില്ലെന്ന് അറിഞ്ഞാണ് ബയേണിന് എതിരെ ബാഴ്‌സ കളിക്കാനിറങ്ങിയത്. ചാമ്പ്യന്‍സ് ലീഗില്‍ ഇത് തുടരെ ആറാം വട്ടമാണ് ബയേണിനോട് ബാഴ്‌സ തോല്‍ക്കുന്നത്. തന്റെ പഴയ ക്ലബായ ബയേണിന് എതിരെ ഒരിക്കല്‍ കൂടി ഗോള്‍ നേടാനാവാതെ ലെവന്‍ഡോസ്‌കി കളി അവസാനിപ്പിക്കുകയും ചെയ്തു. 

10ാം മിനിറ്റില്‍ സാദിയോ മാനേ ബയേണിനായി വല കുലുക്കി. ആദ്യ പകുതിയില്‍ തന്നെ ബയേണിന്റെ ലീഡ് ഉയര്‍ത്തി എറിക് മാക്‌സിം ചൗപോ മോട്ടിങ്ങും ഗോള്‍ നേടി. ഇഞ്ചുറി ടൈമില്‍ ബെഞ്ചമിന്‍ പവാര്‍ദിലൂടെയാണ് ബയേണ്‍ ലീഡ് 3-0 ആയി ഉയര്‍ത്തിയത്. 

2015ലാണ് ബാഴ്‌സ അവസാനമായി ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയത്. 2019ല്‍ സെമിയില്‍ കടന്നിരുന്നു. 2020ല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ 8-2നാണ് ബയേണിന് മുന്‍പില്‍ ബാഴ്‌സ തകര്‍ന്നടിഞ്ഞത്. 

ചാമ്പ്യന്‍സ് ലീഗിലെ മറ്റൊരു മത്സരത്തില്‍ അയാക്‌സിനെ 3-0ന് തോല്‍പ്പിച്ച് ലിവര്‍പൂള്‍ നോക്കൗട്ട് റൗണ്ടിലെത്തി. കഴിഞ്ഞ ദിവലം മക്കാബിയെ 7-2ന് തകര്‍ത്ത് പിഎസ്ജി തകര്‍പ്പന്‍ ജയത്തിലേക്കും എത്തിയിരുന്നു. ടോട്ടനത്തെ സ്‌പോട്ടിങ് 1-1ന് സമനിലയില്‍ പിടിച്ചു. അത്‌ലറ്റിക്കോ മാഡ്രിഡ്-ലെവര്‍കുസെന്‍ മത്സരവും 2-2ന് സമനിലയില്‍ അവസാനിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി