കായികം

രോഹിത്തിനും കോഹ്‌ലിക്കും സൂര്യക്കും അര്‍ധ ശതകം; നെതര്‍ലന്‍ഡ്‌സിന് 180 റണ്‍സ് വിജയ ലക്ഷ്യം 

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ട്വന്റി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിന് മുന്‍പില്‍ 180 റണ്‍സ് വിജയ ലക്ഷ്യം വെച്ച് ഇന്ത്യ. രോഹിത്തിന്റേയും കോഹ് ലിയുടേയും അര്‍ധ ശതകത്തിന് പിന്നാലെ അവസാന ഓവറുകളില്‍ സൂര്യകുമാര്‍ യാദവ് സ്‌കോറിങ്ങിന്റെ വേഗം കൂട്ടിയതോടെയാണ് ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സിലേക്ക് എത്തിയത്. 

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് മൂന്നാം ഓവറില്‍ തന്നെ കെ എല്‍ രാഹുലിനെ നഷ്ടമായി. 12 പന്തില്‍ നിന്ന് 9 റണ്‍സ് എടുത്താണ് രാഹുല്‍ മടങ്ങിയത്. വിക്കറ്റിന് മുന്‍പില്‍ കുടുങ്ങിയ രാഹുല്‍ ഓണ്‍ഫീല്‍ഡ് അമ്പയറുടെ തീരുമാനത്തിന് എതിരെ ഡിആര്‍എസ് എടുക്കാതിരുന്നതാണ് തിരിച്ചടിച്ചത്. റിപ്ലേകളില്‍ പന്ത് ലെഗ് സ്റ്റംപിന് പുറത്ത് പോകുന്നെന്ന് വ്യക്തമായിരുന്നു. 

പിന്നാലെ രോഹിത്തും കോഹ് ലിയും ചേര്‍ന്ന് കൂട്ടുകെട്ട് ഉയര്‍ത്തിയെങ്കിലും സ്‌കോറിങ്ങിന്റെ വേഗം കൂട്ടാനായിരുന്നില്ല.  39 പന്തില്‍ നിന്ന് നാല് ഫോറും മൂന്ന് സിക്‌സും പറത്തി 53 റണ്‍സ് എടുത്താണ് രോഹിത് മടങ്ങിയത്. രോഹിത്തിന് പിന്നാലെ കോഹ്‌ലിയും അര്‍ധ ശതകം പിന്നിട്ടു. 

44 പന്തില്‍ നിന്ന് മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതമാണ് കോഹ് ലി 62 റണ്‍സ് നേടിയത്. തുടരെ രണ്ടാം മത്സരത്തിലും കോഹ്‌ലി അര്‍ധ ശതകം കണ്ടെത്തുകയായിരുന്നു.25 പന്തില്‍ നിന്ന് ഏഴ് ഫോറും ഒരു സിക്‌സും പറത്തിയാണ് സൂര്യകുമാര്‍ യാദവ് സ്‌കോര്‍ 50 കടത്തിയത്. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ