കായികം

ലിംഗ സമത്വത്തിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ്; വനിതാ, പുരുഷ താരങ്ങളുടെ മാച്ച് ഫീ ഇനി തുല്യം 

സമകാലിക മലയാളം ഡെസ്ക്

ഡല്‍ഹി: ഇന്ത്യന്‍ വനിതാ, പുരുഷ ക്രിക്കറ്റ് താരങ്ങളുടെ മാച്ച് ഫീയില്‍ ഇനി വിവേചനം ഉണ്ടാവില്ല. പുരുഷ ക്രിക്കറ്റ് താരങ്ങള്‍ക്ക് ലഭിക്കുന്ന മാച്ച് ഫീ തന്നെ വനിതാ താരങ്ങള്‍ക്കും ലഭിക്കും. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

വിവേചനം ഒഴിവാക്കുന്നതിന്റെ ആദ്യ ചുവടുവയ്പ്പിലേക്ക് കടക്കുകയാണ് ബിസിസിഐ. പേ ഇക്വിറ്റി പോളിസി നടപ്പിലാക്കുകയാണ് ഞങ്ങള്‍. ബിസിസിഐയുടെ വാര്‍ഷിക കരാര്‍ വ്യവസ്ഥയിലുള്ള വനിതാ താരങ്ങളാണ് ഇതില്‍ ഉള്‍പ്പെടുക. ലിംഗ സമത്വത്തിന്റെ പുതു യുഗത്തിലേക്ക് കടക്കുമ്പോള്‍ പുരുഷ, വനിതാ ടീമുകളുടെ മാച്ച് ഫീ ഒന്നാക്കുന്നു, ജയ് ഷാ ട്വിറ്ററില്‍ കുറിച്ചു.

പുരുഷ ക്രിക്കറ്റ് താരങ്ങള്‍ക്ക് 15 ലക്ഷം രൂപയാണ് ടെസ്റ്റില്‍ മാച്ച് ഫീ, ഏകദിനത്തില്‍ ആറ് ലക്ഷവും ട്വന്റി20യില്‍ 3 ലക്ഷം രൂപയും. ഇനി വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കും ഇതേ മാച്ച് ഫീ ലഭിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍

ചാമ്പ്യന്‍സ് ലീഗ്; ഫൈനല്‍ തേടി പിഎസ്ജിയും ഡോര്‍ട്മുണ്ടും