കായികം

പെര്‍ത്തില്‍ ഇന്ന് ആവേശപ്പോര്; പേസ് ആക്രമണത്തിന് സൗത്ത് ആഫ്രിക്ക; ഇന്ത്യ അക്ഷറിനെ ഒഴിവാക്കിയേക്കും

സമകാലിക മലയാളം ഡെസ്ക്

പെര്‍ത്ത്: തുടര്‍ച്ചയായ മൂന്നാം ജയത്തിലേക്ക് എത്തി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി സെമി ഉറപ്പിക്കാന്‍ ഇന്ത്യ ഇന്ന് സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ ഇറങ്ങുന്നു. പെര്‍ത്തില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം 4.30ന് ആണ് മത്സരം.

നിലവില്‍ രണ്ടാം ഗ്രൂപ്പില്‍ 4 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. സൗത്ത് ആഫ്രിക്കയാവട്ടെ മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്തും. ഒരു മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നത് ഇവിടെ സൗത്ത് ആഫ്രിക്കയ്ക്ക് തിരിച്ചടിയായി. ഇന്നത്തെ ഇന്ത്യ-സൗത്ത് ആഫ്രിക്ക മത്സരത്തിലെ വിജയിയാവും രണ്ടാം ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാര്‍ ആരെന്ന് നിശ്ചയിക്കുക. 

സൗത്ത് ആഫ്രിക്കന്‍ നിരയിലെ നാല് പേരും ഇടങ്കയ്യന്മാരാണ്

ആദ്യ രണ്ട് മത്സരവും ജയിച്ച ആദ്യ ഇലവനെ തന്നെ ഇന്ത്യ ഇറക്കുമോ എന്നാണ് അറിയേണ്ടത്. ഫോം കണ്ടെത്താനാവാതെ നില്‍ക്കുന്ന കെ എല്‍ രാഹുലിനെ  ടീം പിന്തുണയ്ക്കാന്‍ തന്നെയാണ് സാധ്യത. അക്ഷര്‍ പട്ടേലിന് പകരം ദീപക് ഹൂഡ പ്ലേയിങ് ഇലവനില്‍ ഇടം നേടാനുള്ള സാധ്യതയും ഉണ്ട്. 

സൗത്ത് ആഫ്രിക്കന്‍ നിരയിലെ ആദ്യ ഏഴ് ബാറ്റേഴ്‌സില്‍ നാല് പേരും ഇടങ്കയ്യന്മാരാണ്. ഈ സാഹചര്യത്തില്‍ സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ അക്ഷറിനെ ഇന്ത്യ ഇറക്കാനുള്ള സാധ്യത കുറവാണ്. നെതര്‍ലന്‍ഡ്‌സിന് എതിരെ അക്ഷര്‍ ബൗളിങ്ങില്‍ മികവ് കാണിച്ചിരുന്നെങ്കിലും ഓള്‍റൗണ്ടര്‍ ഹൂഡയ്ക്ക് ടീം മാനേജ്‌മെന്റ് അവസരം നല്‍കിയേക്കും. 

ക്യാപ്റ്റന്റെ ഫോം ഇല്ലായ്മയാണ് സൗത്ത് ആഫ്രിക്കയുടെ പ്രധാന തലവേദന. ട്വന്റി20യില്‍ 30 മത്സരം കളിച്ചപ്പോള്‍ ഒരു അര്‍ധ ശതകം മാത്രമാണ് സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്റെ പേരിലുള്ളത്. ക്യാപ്റ്റനെ മാറ്റി നിര്‍ത്തണം എന്ന മുറവിളികള്‍ ശക്തമായിട്ടുണ്ട്. ബവുമ ഇന്ത്യക്കെതിരെ കളിക്കാതിരുന്നാല്‍ ഹെന്‍ഡ്രിക്‌സ് ആവും പ്ലേയിങ് ഇലവനിലേക്ക് എത്തുക. 

ഇന്ത്യക്കെതിരെ പേസ് ആക്രമണം കടുപ്പിച്ചാവും സൗത്ത് ആഫ്രിക്ക ഇറങ്ങുക. ബംഗ്ലാദേശിന് എതിരെ കളിക്കാതിരുന്ന എന്‍ഗിഡിയെ സൗത്ത് ആഫ്രിക്ക പ്ലേയിങ് ഇലവനിലേക്ക് കൊണ്ടുവന്നേക്കും. ബംഗ്ലാദേശിന് എതിരെ മികവ് കാണിച്ചെങ്കിലും എന്‍ഗിഡി വരുമ്പോള്‍ ഷംസിക്ക് പുറത്തേക്ക് വാതില്‍ തുറക്കാനാണ് സാധ്യത. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)

തിരുവല്ലയില്‍ ബൈക്കില്‍ സഞ്ചരിച്ച യുവതിയെ മദ്യപന്‍ വലിച്ച് താഴെയിട്ടു; അറസ്റ്റില്‍

317 കിലോ ഭാരം, ദിവസവും 10,000 കലോറിയുടെ ഭക്ഷണം; യുകെയിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി അന്തരിച്ചു