കായികം

ഇന്നും മിന്നിയാല്‍ വമ്പന്‍ റെക്കോര്‍ഡ്; ട്വന്റി20 ലോകകപ്പുകളിലെ റണ്‍വേട്ടയില്‍ കിരീടം ചൂടാന്‍ കോഹ്‌ലി

സമകാലിക മലയാളം ഡെസ്ക്

പെര്‍ത്ത്: ട്വന്റി20 ലോകകപ്പില്‍ ഇന്ന് ഇന്ത്യ സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ ഇറങ്ങുമ്പോള്‍ വമ്പന്‍ റെക്കോര്‍ഡ് ആണ് കോഹ്‌ലിക്ക് മുന്‍പില്‍ നില്‍ക്കുന്നത്. ട്വന്റി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം എന്ന നേട്ടമാണ് കോഹ് ലിയുടെ മുന്‍പിലെത്തി നില്‍ക്കുന്നത്. 

ഇന്ത്യ രണ്ട് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ രണ്ടിലും കോഹ് ലി അര്‍ധ ശതകം കണ്ടെത്തി. സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയും ബാറ്റിങ് മികവ് തുടര്‍ന്നാല്‍ ഇന്ത്യക്കായി ട്വന്റി20 ലോകകപ്പുകളിലായി 1000 റണ്‍സ് സ്‌കോര്‍ ചെയ്യുന്ന ആദ്യ താരമാവും കോഹ്‌ലി. ഇതിനായി 11 റണ്‍സ് കൂടിയാണ് കോഹ്‌ലിക്ക് ഇനി വേണ്ടത്. 

23 ട്വന്റി20 ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് 989 റണ്‍സ് ആണ് കോഹ് ലി നേടിയത്. ജയവര്‍ധനയെ മറികടന്ന് ട്വന്റി20 ലോകകപ്പിലെ റണ്‍വേട്ടയില്‍ മുന്‍പിലെത്താന്‍ ഇനി കോഹ് ലിക്ക് വേണ്ടത് 28 റണ്‍സ് കൂടിയും. ട്വന്റി20 ലോകകപ്പുകളില്‍ 89.90 ആണ് കോഹ് ലിയുടെ ബാറ്റിങ് ശരാശരി. 12 അര്‍ധ ശതകവും കോഹ് ലിയുടെ പേരിലുണ്ട്. 

ട്വന്റി20 ലോകകപ്പില്‍ 1000 റണ്‍സ് കണ്ടെത്താന്‍ കോഹ് ലിക്കൊപ്പം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഉണ്ട്. 35 മത്സരങ്ങളില്‍ നിന്ന് 904 റണ്‍സ് ആണ് രോഹിത് ട്വന്റി20 ലോകകപ്പുകളിലായി നേടിയത്. 96 റണ്‍സ് കൂടിയാണ് ഇനി രോഹിത്തിന് വേണ്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

ദക്ഷിണേന്ത്യ വേറെ രാജ്യമെന്നത് പ്രതിഷേധാര്‍ഹം; കേരളം അടക്കം തെക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി വലിയ ഒറ്റക്കക്ഷിയാകുമെന്ന് അമിത് ഷാ

വകുപ്പു തല നടപടി തീരുംവരെ താല്‍ക്കാലിക പെന്‍ഷന്‍ മാത്രം; അന്തിമ ഉത്തരവു വരെ കാക്കണമെന്ന് ഹൈക്കോടതി

പതിനേഴാം വയസ്സിൽ മകനുണ്ടായി, മകന് 17 തികഞ്ഞപ്പോൾ മുത്തശ്ശിയായി; 34കാരിയായ നടിയുടെ വിഡിയോ വൈറല്‍

60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു, നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍