കായികം

വീണ്ടും മാത്യു ഹെയ്ഡനെ കൂടെ കൂട്ടി പാകിസ്ഥാന്‍; ട്വന്റി20 ലോകകപ്പ് ടീം മെന്റര്‍ 

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: ട്വന്റി20 ലോകകപ്പിന് വേണ്ടി ഓസീസ് മുന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡനെ വീണ്ടും ടീം മെന്ററാക്കി പാകിസ്ഥാന്‍. കഴിഞ്ഞ വര്‍ഷം ദുബായില്‍ നടന്ന ട്വന്റി20 ലോകകപ്പിലും ഹെയ്ഡന്‍ പാകിസ്ഥാന്റെ മെന്ററായിരുന്നു. 

പാകിസ്ഥാന്റെ ന്യൂസിലന്‍ഡും ബംഗ്ലാദേശും ഉള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പരക്ക് ശേഷമാവും മാത്യു ഹെയ്ഡന്‍ പാക് ടീമിനൊപ്പം ചേരുക. ഒക്ടോബര്‍ 15ന് ബ്രിസ്‌ബേനില്‍ പാക് സംഘത്തിനൊപ്പം ഹെയ്ഡന്‍ ചേരുമെന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് അറിയിക്കുന്നത്. 

ട്വന്റി20 ലോകകപ്പിനുള്ള പാക് ടീമിന്റെ മെന്ററാവാന്‍ സാധിക്കുന്നു എന്നത് എന്നെ സന്തോഷിപ്പിക്കുന്നു. വീണ്ടും ആ സംസ്‌കാരത്തിനൊപ്പം ചേരാന്‍ അക്ഷമയോടെ കാത്തിരിക്കുകയാണ്. ഒരു രാജ്യം ഒരു അഭിനിവേശം എന്ന വികാരം വീണ്ടും അനുഭവിക്കണം. ഏഷ്യാ കപ്പിലെ പാകിസ്ഥാന്റെ കളി കണ്ടിരുന്നു. ഇന്ത്യക്കെതിരായ ജയം ഉജ്വലമായിരുന്നു, മാത്യു ഹെയ്ഡന്‍ പറയുന്നു. 

ഓസ്‌ട്രേലിയയില്‍ വിജയം നേടുന്നതിന് വേണ്ട മികവ് ഈ പാകിസ്ഥാന്‍ ടീമിനുണ്ട്. ഇവിടുത്തെ സാഹചര്യങ്ങള്‍ അവര്‍ക്ക് ഇണങ്ങുന്നതാണ്, ബാറ്റിങ്ങിലും ബൗളിങ്ങിലും. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ കണ്ടത് പോലെ ഓസ്‌ട്രേലിയയിലും അവര്‍ തിളങ്ങും. ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങളെ കുറിച്ചുള്ള അറിവും എന്റെ എല്ലാ അനുഭവസമ്പത്തും അവര്‍ക്ക് പകര്‍ന്നു നല്‍കാന്‍ കഴിയുന്നത് ബഹുമതിയായി കാണുന്നു എന്നും ഹെയ്ഡന്‍ പറഞ്ഞു. 

ട്വന്റി20 ലോകകപ്പിന്റെ ഭാഗമായി രണ്ട് സന്നാഹ മത്സരങ്ങളാണ് പാകിസ്ഥാന്‍ കളിക്കുക. ഇംഗ്ലണ്ടിനും അഫ്ഗാനിസ്ഥാനും എതിരെയാണ് ഇത്. ട്വന്റി20 ലോകകപ്പിലെ പാകിസ്ഥാന്റെ ആദ്യ മത്സരം ഇന്ത്യക്കെതിരെയാണ്. ഒക്ടോബര്‍ 23നാണ് ഇന്ത്യാ, പാകിസ്ഥാന്‍ പോര്...

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

രണ്ട് ദിവസം കൂടി കാത്തിരിക്കൂ! ചന്ദ്രകാന്ത് അവസാനം പങ്കുവച്ച ഇൻസ്റ്റ​ഗ്രാം പോസ്റ്റ് ചർച്ചയാക്കി ആരാധകർ

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

ദോശയുണ്ടാക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്

കനത്തമഴയില്‍ റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞുവീണു; ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കി