കായികം

സെമിയിലും 5 സെറ്റ് നീണ്ട പോര്; കന്നി ഗ്രാന്‍ഡ്സ്ലാം കിരീടത്തിന് തൊട്ടരികെ അല്‍കാരസ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ഫൈനലില്‍ കടന്ന് സ്പാനിഷ് കൗമാര താരം കാര്‍ലോസ് അല്‍കാരസിന്റെ കുതിപ്പ്. സെമിയില്‍ അമേരിക്കയുടെ ടിയാഫോയെ 5 സെറ്റുകള്‍ നീണ്ട പോരില്‍ വീഴ്ത്തിയാണ് അല്‍കാരസ് തന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം ഫൈനലിലേക്ക് കടന്നത്. സ്‌കോര്‍ 6-7, 6-3,6-1,6-7,6-3. 

നാല് മണിക്കൂറും 18 മിനിറ്റുമാണ് അല്‍കാരസ്-ടിയാഫോയെ പോര് നീണ്ടത്. യുഎസ് ഓപ്പണില്‍ അല്‍കാരസ്-റുഡ് ഫൈനല്‍ ഉറപ്പിച്ചതോടെ ഇവിടെ ജയം നേടുന്ന താരം ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പിടിക്കും. നേരത്തെ 5 സെറ്റ് വീതം നീണ്ട പോരിനൊടുവിലാണ് പ്രീക്വാര്‍ട്ടറും ക്വാര്‍ട്ടറും അല്‍കാരസ്‌
ജയിച്ചുകയറിയത്. 

സീസണിലെ റൂഡിന്റെ രണ്ടാം ഗ്രാന്‍ഡ്സ്ലാം ഫൈനലാണ് ഇത്. ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ നദാലിന് മുന്‍പില്‍ റൂഡ് വീണിരുന്നു. സെമിയില്‍ റഷ്യയുടെ ഖാചനോവിനെ നാല് സെറ്റ് നീണ്ട പോരില്‍ വീഴ്ത്തിയാണ് റുഡ് യുഎസ് ഓപ്പണ്‍ ഫൈനല്‍ ഉറപ്പിച്ചത്. സ്‌കോര്‍ 6-7,2-6,7-5,2-6. 55 സെറ്റ് നീണ്ട ഷോട്ട് റാലിക്കൊടുവില്‍ ടൈ ബ്രേക്കറിലൂടെയാണ് മൂന്നാം സെറ്റ് പോയിന്റ് റൂഡ് സ്വന്തമാക്കിയത്.

റാഫേല്‍ നദാലിന് ശേഷം യുഎസ് ഓപ്പണ്‍ ഫൈനലില്‍ എത്തുന്ന താരമാണ് അല്‍കാരസ്. 2005ന് ശേഷം ഒരു ഗ്രാന്‍ഡ്സ്ലാം സെമി ഫൈനലില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടം അല്‍കാരസ് സ്വന്തമാക്കിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി