കായികം

എന്നെക്കാള്‍ കഴിവുള്ള താരമാണ് കോഹ്‌ലി; എന്റെ നേട്ടങ്ങളും മറികടക്കും; പ്രശംസയുമായി സൗരവ് ഗാംഗുലി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 71ാം രാജ്യാന്തര സെഞ്ചുറിയിലേക്ക് എത്തിയ ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ പ്രശംസിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. തന്നേക്കാള്‍ കഴിവുള്ള താരമാണ് കോഹ്‌ലി എന്ന് ഗാംഗുലി പറഞ്ഞു. 

താരതമ്യപ്പെടുത്തുമ്പോള്‍ കഴിവാണ് നോക്കേണ്ടത്. എന്നേക്കാള്‍ വൈദഗ്ദ്ധ്യമുള്ള കളിക്കാരനാണ് കോഹ്‌ലി. വ്യത്യസ്ത തലമുറകളിലാണ് ഞങ്ങള്‍ കളിച്ചത്. ഞങ്ങള്‍ ഒരുപാട് ക്രിക്കറ്റ് കളിച്ചു. എന്റെ തലമുറയിലാണ് ഞാന്‍ കളിച്ചത്. കോഹ് ലി കളിച്ചുകൊണ്ടേയിരിക്കുന്നു. എന്നേക്കാള്‍ കൂടുതല്‍ ക്രിക്കറ്റ് കോഹ്‌ലി കളിച്ചേക്കും, ഗാംഗുലി പറയുന്നു.

നിലവില്‍ കോഹ് ലിയേക്കാള്‍ കൂടുതല്‍ മത്സരം ഞാന്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ കോഹ് ലി അത് മറികടക്കും. അതിഗംഭീരമാണ് കോഹ് ലിയുടെ കളി എന്നും ഗാംഗുലി പറഞ്ഞു. മോശം ഫോമില്‍ തുടരുന്ന സമയത്തും കോഹ് ലിയെ പിന്തുണച്ച് ഗാംഗുലി എത്തിയിരുന്നു. 

കോഹ് ലി പരിശീലനം നടത്തട്ടെ, മത്സരങ്ങള്‍ കളിക്കട്ടെ. കോഹ് ലിക്ക് തിരിച്ചുവരവ് നടത്താനാവും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സെഞ്ചുറിയിലേക്ക് എത്താനാവുന്നില്ല എന്നേയുള്ളു. ഏഷ്യാ കപ്പില്‍ കോഹ് ലി ഫോം കണ്ടെത്തും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്, ഏഷ്യാ കപ്പ് ആരംഭിക്കുന്നതിന് മുന്‍പ് ഇങ്ങനെയാണ് ഗാംഗുലി പ്രതികരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്