കായികം

'കോര്‍ട്ടിലെ അതുല്യ പ്രതിഭാസം'; ഫെഡറര്‍ക്ക് ആശംസയുമായി മെസിയും

സമകാലിക മലയാളം ഡെസ്ക്

പാരിസ്: വിരമിക്കല്‍ പ്രഖ്യാപിച്ച സ്വിസ് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററിന് ആദരവര്‍പ്പിച്ച് അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയും. ഏതൊരു അത്‌ലറ്റിനും മാതൃകയാവുന്ന താരം എന്നാണ് ഫെഡററെ ചൂണ്ടി മെസി പറയുന്നത്. 

ടെന്നീസ് ചരിത്രത്തിലെ അതുല്യ പ്രതിഭാസം. ഏതൊരു കായിക താരത്തിനും മാതൃക. ഞങ്ങളെ ആനന്ദിപ്പിച്ചിരുന്ന കോര്‍ട്ടിലെ നിങ്ങളെ ഇനി മിസ് ചെയ്യും, റോജര്‍ ഫെഡററിന്റെ ചിത്രം പങ്കുവെച്ചുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ മെസി കുറിച്ചു. 

കായിക ലോകത്തെ ഞെട്ടിച്ചായിരുന്നു ഫെഡററുടെ വിരമിക്കല്‍ പ്രഖ്യാപനം എത്തിയത്. വിംബിള്‍ഡണിന്റെ നൂറാം വാര്‍ഷികത്തിന്റെ ആഘോഷത്തിനിടയില്‍ എത്തിയപ്പോള്‍ ഒരിക്കല്‍ കൂടി പുല്‍ കോര്‍ട്ടില്‍ കളിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി ഫെഡറര്‍ പറഞ്ഞിരുന്നു. 

20 ഗ്രാന്‍ഡ്സ്ലാമുകളോടെയാണ് ഫെഡറര്‍ കോര്‍ട്ടിനോട് വിടപറയുന്നത്. ഇങ്ങനെ ഒരു ദിവസം ഒരിക്കലും ഉണ്ടാവരുത് എന്നാണ് ആഗ്രഹിച്ചിരുന്നതെന്ന് റാഫേല്‍ നദാല്‍ പ്രതികരിച്ചു. എനിക്ക് വ്യക്തിപരമായും ഈ ലോകത്തിനാകെയും ഇന്ന് ഒരു ദുഃഖ ദിനമാണ്. ഇത്രയും വര്‍ഷങ്ങള്‍ നിങ്ങള്‍ക്കൊപ്പം പങ്കിടാനായി എന്നത് സന്തോഷിപ്പിക്കുന്നതായും നദാല്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി