കായികം

ഇനി 'ഇംപാക്ട് പ്ലേയര്‍'; ഒരു താരത്തെ മത്സരത്തിനിടയില്‍ പിന്‍വലിക്കാം; ഐപിഎല്ലിലും പുതിയ മാറ്റം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐപിഎല്ലിലും ഡൊമസ്റ്റിക് ക്രിക്കറ്റിലും പുതിയൊരു മാറ്റം കൊണ്ടുവരാന്‍ ബിസിസിഐ. ഒരു കളിക്കാരനെ മത്സരത്തിന് ഇടയില്‍ പ്ലേയിങ് ഇലവനില്‍ നിന്ന് മാറ്റി പകരം മറ്റൊരു താരത്തെ ഇലവനില്‍ ഇറക്കാന്‍ സാധിക്കുന്ന വിധം നിയമം കൊണ്ടുവരാനാണ് ബിസിസിഐ നീക്കം. 

'ഇംപാക്ട് പ്ലേയര്‍' എന്ന പേരില്‍ ഒരു താരത്തെ മത്സരത്തിന് ഇടയില്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ടീമുകള്‍ക്ക് ഇതിലൂടെ കഴിയും. ജയം നേടാന്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത ഈ താരത്തിന്റെ സാന്നിധ്യം സഹായിക്കും എന്ന് തോന്നിയാല്‍ ടീമുകള്‍ക്ക് മത്സരത്തിന് ഇടയില്‍ മാറ്റം വരുത്താനാവും. 

സയിദ് മുഷ്താഖ് അലി ട്രോഫിയിലാവും പുതിയ നിയമം ആദ്യം വരിക എന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒക്ടോബര്‍ 11നാണ് സയിദ് മുഷ്താഖ് അലി ട്രോഫി ആരംഭിക്കുന്നത്. 2023ലെ ഐപിഎല്ലിലും പുതിയ നിയമം കൊണ്ടുവരും. 

4 സബ്സ്റ്റിറ്റിയൂട്ട് കളിക്കാരേയും ടീം തീരുമാനിച്ചിരിക്കണം

ടോസിന്റെ സമയം പ്ലേയിങ് ഇലവനേയും 4 സബ്സ്റ്റിറ്റിയൂട്ട് കളിക്കാരേയും ടീം തീരുമാനിച്ചിരിക്കണം. 4 സബ്സ്റ്റിറ്റിയൂട്ട് കളിക്കാരില്‍ ഒരാളെ മാത്രമാണ് ഇംപാക്ട്  പ്ലേയറായി ഇറക്കാനാവുക. നിലവില്‍ ബിഗ് ബാഷ് ലീഗില്‍ എക്‌സ് ഫാക്ടര്‍ പ്ലേയര്‍ എന്ന നിലയില്‍ ഈ രീതി നടപ്പാക്കുന്നുണ്ട്. 

ഒന്നാം ഇന്നിങ്‌സിന്റെ ആദ്യ 10 ഓവറിന് ശേഷം ഒരോവറില്‍ കൂടുതല്‍ ബാറ്റ് ചെയ്യുകയോ ബൗള്‍ ചെയ്യുകയോ ചെയ്തിട്ടില്ലാത്ത താരത്തെ മാറ്റി പകരം താരത്തെ കൊണ്ടുവരാന്‍ അനുവദിക്കുന്നതാണ് ബിഗ് ബാഷ് ലീഗിലെ എക്‌സ് ഫാക്ടര്‍ പ്ലേയര്‍ രീതി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍