കായികം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കലാശപ്പോരുകള്‍ ഇംഗ്ലണ്ടില്‍ തന്നെ; 2023, 2025 ഫൈനലുകളുടെ വേദി പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്

ദുബായ്: 2023, 2025 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുകളുടെ വേദി പ്രഖ്യാപിച്ച് ഐസിസി. 2023ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഓവലിലും 2025ലെ ഫൈനല്‍ ലോര്‍ഡ്‌സിലും നടക്കും. 

കഴിഞ്ഞ വര്‍ഷവും ഇംഗ്ലണ്ട് തന്നെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് വേദിയൊരുക്കിയത്. സതാംപ്ടണിലായിരുന്നു ഇന്ത്യ-ന്യൂസിലന്‍ഡ് ഫൈനല്‍. 2023, 2025 വര്‍ഷത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വേദി സ്ഥിരീകരിച്ചെങ്കിലും ഫൈനല്‍ മത്സരങ്ങളുടെ തിയതി തീരുമാനിച്ചിട്ടില്ല. 

രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഓഗസ്റ്റിലാണ് ആരംഭിച്ചത്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ അവസാനിക്കും. നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഓസ്‌ട്രേലിയയും സൗത്ത് ആഫ്രിക്കയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്. 

മൂന്നാം സ്ഥാനത്ത് ശ്രീലങ്കയാണ്. നാലാമത് ഇന്ത്യയും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് എത്താന്‍ രണ്ട് ടെസ്റ്റ് പരമ്പരകളാണ് ഇനി ഇന്ത്യക്ക് മുന്‍പിലുള്ളത്. വെസ്റ്റ് ഇന്‍ഡീസിന് എതിരെ രണ്ട് ടെസ്റ്റുകളും സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ മൂന്ന് ടെസ്റ്റും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി