കായികം

ബ്രസീല്‍ ഘാനയ്ക്ക് മുന്‍പില്‍; പെലെയുടെ റെക്കോര്‍ഡ് തൊട്ടരികില്‍ നില്‍ക്കെ നെയ്മറിന് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

പാരിസ്: ലോകകപ്പ് മുന്‍പില്‍ നില്‍ക്കെ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാന്‍ ടീമുകള്‍ ഇറങ്ങുന്നു. സൗഹൃദ മത്സരത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 12 മണിക്ക് ബ്രസീല്‍ ഘാനയെ നേരിടും. പരിശീലനത്തിന് ഇടയില്‍ പരിക്കേറ്റ നെയ്മറിന് സ്റ്റാര്‍ട്ടിങ് ഇലവനിലേക്ക് എത്താനായേക്കും എന്ന പ്രതീക്ഷയാണ് ബ്രസീല്‍ കോച്ച് ടിറ്റേ പങ്കുവെച്ചത്. 

ഫിനിഷ്യസ് ജൂനിയര്‍, റിച്ചാര്‍ലിസന്‍, റാഫിഞ്ഞ എന്നിവര്‍ക്കൊപ്പം ബ്രസീലിന്റെ മുന്നേറ്റ നിരയിലേക്ക് ഘാനയ്ക്ക് എതിരെ നെയ്മറിനും ചേരാനായേക്കും എന്ന് ടിറ്റേ പറഞ്ഞു. പരിശീലനത്തിന് ഇടയില്‍ നെയ്മറുടെ കണങ്കാലിനാണ് പരിക്കേറ്റത്.

സീസണില്‍ 8 ഗോളും ഏഴ് അസിസ്റ്റും ലീഗ് വണ്ണില്‍ തന്റെ അക്കൗണ്ടില്‍ ഇതിനോടകം നെയ്മര്‍ ചേര്‍ത്ത് കഴിഞ്ഞു. സൗഹൃദ മത്സരങ്ങള്‍ക്ക് ഇറങ്ങുമ്പോള്‍ പെലെയുടെ റെക്കോര്‍ഡും നെയ്മറിന്റെ തൊട്ടുമുന്‍പിലുണ്ട്. ബ്രസീലിന്റെ എക്കാലത്തേയും വലിയ ഗോള്‍ വേട്ടക്കാരനാവാന്‍ 3 ഗോളുകള്‍ കൂടി മതി നെയ്മര്‍ക്ക് ഇനി. 

ഇന്ന് ഘാനയെ നേരിട്ട് കഴിഞ്ഞാല്‍ അടുത്ത വ്യാഴഴ്ച ടുണീഷ്യയാണ് ബ്രസീലിന്റെ എതിരാളി. പരിക്ക് അലട്ടിയില്ലെങ്കില്‍ മുന്‍പിലുള്ള രണ്ട് സൗഹൃദ മത്സരങ്ങളിലൂടെ പെലെയുടെ ഗോള്‍ വേട്ട മറികടക്കാന്‍ നെയ്മറിന് സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''