കായികം

ഓസിസിനെതിരെ ഇന്ത്യ ആഞ്ഞടിക്കണം;  48 ബോളില്‍ വേണ്ടത് 91 റണ്‍സ്

സമകാലിക മലയാളം ഡെസ്ക്


നാഗ്പുര്‍: മഴമുലം എട്ട് ഓവറാക്കി ചുരുക്കിയ ഇന്ത്യയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 91 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഓസ്ട്രേലിയ. മത്സരം തുടങ്ങാന്‍ വൈകിയതിനെ തുടര്‍ന്ന് എട്ട് ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് എട്ട് ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെടുത്തു.

20 പന്തില്‍ നിന്ന് മൂന്ന് സിക്സും നാല് ഫോറുമടക്കം 43 റണ്‍സോടെ പുറത്താകാതെ നിന്ന മാത്യു വെയ്ഡാണ് ഓസ്ട്രേലിയയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് 15 പന്തില്‍ നിന്ന് ഒരു സിക്സും നാല് ഫോറുമടക്കം 31 റണ്‍സെടുത്തു. സ്റ്റീവ് സ്മിത്ത് എട്ടു റണ്‍സോടെ പുറത്താകാതെ നിന്നു.

കാമറൂണ്‍ ഗ്രീന്‍ (5), ഗ്ലെന്‍ മാക്സ്വെല്‍ (0), ടിം ഡേവിഡ് (2) എന്നിവരാണ് പുറത്തായ മറ്റ് ഓസ്ട്രേലിയന്‍ താരങ്ങള്‍. അക്‌സര്‍ പട്ടേല്‍ രണ്ട് വിക്കറ്റ് നേടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ