കായികം

'90 മിനിറ്റും എന്നെ ഫോളോ ചെയ്യാനാണോ പരിപാടി?' ഒടുവില്‍ മെസിയുടെ ജഴ്‌സിയും നേടിയെടുത്ത് ഹോണ്ടുറാസ് താരം

സമകാലിക മലയാളം ഡെസ്ക്

മിയാമി: സൗഹൃദ മത്സരത്തില്‍ ഹോണ്ടുറാസിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് അര്‍ജന്റീന വീഴ്ത്തിയത്. രണ്ട് വട്ടം വല കുലുക്കി മെസി നിറഞ്ഞു കളിച്ചു. ഇവിടെ മെസി തന്നോട് പറഞ്ഞ വാക്കുകളാണ് ഹോണ്ടുറാസ് താരം ഹെക്ടര്‍ കാസ്റ്റല്ലാനോസ്‌ വെളിപ്പെടുത്തുന്നത്. 

മത്സരത്തിന് ശേഷം ഹെക്ടറുമായി മെസി ജഴ്‌സി കൈമാറ്റം ചെയ്തിരുന്നു. 'മത്സരം മുഴുവന്‍ എന്നെ പിന്തുടരാന്‍ പോവുകയാണോ എന്നാണ് മെസി എന്നോട് ചോദിച്ചത്. അതെ എന്ന് ഞാന്‍ മെസിക്ക് മറുപടി നല്‍കി. ഒടുവില്‍ മെസിയുടെ ജഴ്‌സിയും ഞാന്‍ വീട്ടിലേക്ക് കൊണ്ടുപോകുന്നു...'ഹോണ്ടുറാസ് താരം പറഞ്ഞു. 

മെസിയെ നേരിടാനായത് വലിയ ഭാഗ്യമാണ്. ലോകത്തിലെ ഏറ്റവും മികച്ച താരത്തെ മാര്‍ക്ക് ചെയ്ത് കളിക്കാന്‍ സാധിക്കുക എന്നത് ഏറെ അഭിമാനമാണ്. അതിനാല്‍ ഇത്രനാളും ജീവിപ്പിച്ച ദൈവത്തിന് ഞാന്‍ നന്ദി പറയുന്നതായും ഹോണ്ടുറാസ് മധ്യനിര താരം പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി