കായികം

ഇന്നും ഫീല്‍ഡിങ്ങിലെ പുലി തന്നെ, പറന്ന് പിടിച്ച് സുരേഷ് റെയ്‌ന(വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ റോഡ് സേഫ്റ്റി ലോക സീരിസില്‍ കളിക്കുകയാണ് സുരേഷ് റെയ്‌ന. ഫീല്‍ഡിങ് മികവില്‍ ഇപ്പോഴും താന്‍ പിന്നോട്ട് പോയിട്ടില്ലെന്ന് തെളിയിക്കുകയാണ് ഇവിടെ തകര്‍പ്പന്‍ ക്യാച്ചുമായി സുരേഷ് റെയ്‌ന. 

റോഡ് സേഫ്റ്റി ലോക സീരീസിലെ ഇന്ത്യ ലെജന്‍ഡ്‌സും ഓസ്‌ട്രേലിയ ലെജന്‍ഡ്‌സും ഏറ്റുമുട്ടിയ സെമി ഫൈനല്‍ പോരിലാണ് റെയ്‌നയുടെ ക്യാച്ച് വന്നത്. ഓസീസ് താരം ബെന്‍ ഡങ്കിനെ പുറത്താക്കാന്‍ സുരേഷ് റെയ്‌ന തന്റെ ഇടത്തേക്ക് ഡൈവ് ചെയ്ത് ക്യാച്ച് എടുത്തു.

25 പന്തില്‍ നിന്ന് 46 റണ്‍സ് എടുത്ത് നില്‍ക്കെയാണ് ഡങ്കിനെ റെയ്‌ന പോയിന്റില്‍ ക്യാച്ച് എടുത്ത് മടക്കിയത്. മഴ കളി മുടക്കിയതിനെ തുടര്‍ന്ന് സെമി ഫൈനല്‍ മത്സരം അടുത്ത ദിവസത്തെക്ക് മാറ്റി വെക്കേണ്ടതായി വന്നു. 

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കാന്‍ മുന്‍പോട്ട് വരാതിരുന്നതോടെയാണ് റെയ്‌നക്ക് സീസണ്‍ നഷ്ടമായത്. പിന്നാലെ താരം കമന്ററി ബോക്‌സിലേക്ക് എത്തി. റോഡ് സേഫ്റ്റി ലോക സീരിസ് ആരംഭിക്കുന്നതിന് മുന്‍പായി ഡൊമസ്റ്റിക് ക്രിക്കറ്റില്‍ നിന്നും റെയ്‌ന വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?