കായികം

മാര്‍ക്ക് വുഡിന് മുന്നില്‍ തകര്‍ന്ന് ഡല്‍ഹി; ലഖ്‌നൗവിന് വിജയത്തുടക്കം

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഐപിഎല്‍ 16-ാം സീസണില്‍ വിജയത്തുടക്കമിട്ട് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ഡല്‍ഹി ക്യാപിറ്റല്‍സിനെ 50 റണ്‍സിനാണ് ലഖ്‌നൗ തകര്‍ത്തത്. 
ളക്‌നൗ മുന്നോട്ടുവെച്ച 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് മാത്രം നേടാനേ കഴിഞ്ഞുള്ളൂ. 

48 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറിയടക്കം 56 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. 20 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്ന് ബൗണ്ടറികളുമടക്കം 30 റണ്‍സെടുത്ത റൈലി റുസ്സോയ്ക്ക് മാത്രമാണ് വാര്‍ണര്‍ക്ക് ശേഷം ഡൽഹി നിരയിൽ പിടിച്ചു നിൽക്കാനായുള്ളൂ. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ മാര്‍ക്ക് വുഡാണ് ഡല്‍ഹിയെ തകര്‍ത്തത്.

ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തു. 16 സിക്‌സുകളാണ് ലഖ്‌നൗ താരങ്ങളെല്ലാം ചേര്‍ന്ന് പറത്തിയത്. അര്‍ധ സെഞ്ചുറി നേടിയ കൈല്‍ മയേഴ്‌സാണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറര്‍. 38 പന്തുകള്‍ നേരിട്ട താരം രണ്ട് ഫോറും ഏഴ് സിക്‌സും പറത്തി 73 റണ്‍സെടുത്തു. നികോകളാസ് പൂരൻ  21 പന്തില്‍ 36 റണ്‍സെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'