കായികം

സൂപ്പര്‍ കപ്പ്; കേരള ബ്ലാസ്റ്റേഴ്‌സിനെ അട്ടിമറിച്ച് ശ്രീനിധി ഡെക്കാന്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സൂപ്പര്‍ കപ്പിലെ രണ്ടാം മത്സരത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. മറുപടിയില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് ഹൈദരാബാദ് ആസ്ഥാനമായ ഐ ലീഗ് ക്ലബ്ബ് ശ്രീനിധി ഡെക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്തത്. റില്‍വാന്‍ ഒളാന്റ്യു ഹസന്‍, ക്യാപ്റ്റന്‍ ഡേവിഡ് കാസ്റ്റനെഡ എന്നിവരാണ് ഗേള്‍ നേടിയത്. 

കളിയുടെ എല്ലാ മേഖലകളിലും ശ്രീനിധി മികവ് പുലര്‍ത്തിയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് വെറും കാഴ്ചക്കാരായി.  ശ്രീനിധി മിഡ്ഫീല്‍ഡര്‍ കൊന്‍സം ഫാല്‍ഗുനി സിങ്ങിന്റെ മുന്നേറ്റങ്ങള്‍ ബ്ലാസ്റ്റേഴ്‌സിന് തുടക്കംമുതല്‍ തലവേദന സൃഷ്ടിച്ചുകൊണ്ടിരുന്നു. 17-ാം മിനിറ്റില്‍ ശ്രീനിധിയുടെ മികച്ച മുന്നേറ്റങ്ങള്‍ ഫലം കണ്ടു. കൊന്‍സം ഫാല്‍ഗുനി സിങ് നല്‍കിയ പാസുമായി മുന്നേറിയ ഹസന്‍ പന്ത് പോസ്റ്റിന്റെ വലത് മൂലയിലെത്തിച്ചു. ഇടയ്ക്ക് ഇടയ്ക്ക് ഗോളവരസങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സ് സൃഷ്ടിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല.

43-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ച് ശ്രീനിധി വീണ്ടും മുന്നിലെത്തി. ഇടതുവിങ്ങിലൂടെ മുന്നേറി സൊറൈഷാം ദിനേഷ് സിങ് നല്‍കിയ ക്രോസ് ക്യാപ്റ്റന്‍ ഡേവിഡ് കാസ്റ്റനെഡ വലയിലെത്തിക്കുകയായിരുന്നു.രണ്ടാം പകുതിയില്‍ മാര്‍ക്കോ ലെസ്‌കോവിച്ചിന് പകരം വിക്ടര്‍ മോംഗിലിനെയും ബിദ്യാസാഗര്‍ സിങ്ങിന് പകരം അപ്പോസ്തലോസ് ജിയാനുവിനെയും ബ്ലാസ്റ്റേഴ്‌സ് കളത്തിലിറക്കി. പിന്നാലെ 51-ാം മിനിറ്റില്‍ ആയുഷ് അധികാരി നല്‍കിയ ക്രോസില്‍ നിന്ന് സ്‌കോര്‍ ചെയ്യാനുള്ള മികച്ച അവസരം അപ്പോസ്തലോസ് ജിയാനു നഷ്ടപ്പെടുത്തി. പിന്നീട് ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ അവസരങ്ങള്‍ ഒന്നിലധികം തവണ ലഭിച്ചെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി