കായികം

ഗെയ്‌ലിനെ പിന്തള്ളി നേട്ടം; കെഎല്‍ രാഹുലിന് റെക്കോര്‍ഡ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പഞ്ചാബ് കിങ്‌സിനെതിരായ പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് നായകന്‍ അര്‍ധ സെഞ്ച്വറി നേടിയ കെഎല്‍ രാഹുല്‍ ഐപിഎല്ലില്‍ പുതിയ റെക്കോര്‍ഡിട്ടു. ഐപിഎല്ലില്‍ ഏറ്റവും വേഗത്തില്‍ 4,000 റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡാണ് രാഹുല്‍ സ്വന്തമാക്കിയത്. 

ക്രിസ് ഗെയ്‌ലിന്റെ റെക്കോര്‍ഡാണ് രാഹുല്‍ പിന്തള്ളിയത്. 105 ഇന്നിങ്‌സുകളില്‍ നിന്നാണ് രാഹുല്‍ 4,000 റണ്‍സ് അടിച്ചെടുത്തത്. ഗെയ്ല്‍ 112 ഇന്നിങ്‌സുകള്‍ കളിച്ചാണ് ഇത്രയും റണ്‍സ് നേടിയത്. 

ഡേവിഡ് വാര്‍ണറാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 114 ഇന്നിങ്‌സില്‍ നിന്നാണ് വാര്‍ണര്‍ സംഖ്യ മറികടന്നത്. കോഹ്‌ലിയാണ് നാലാമത്. താരം 128 ഇന്നിങ്‌സില്‍ നിന്നാണ് ഇത്രയും റണ്‍സ് നേടിയത്. എബി ഡിവില്ല്യേഴ്‌സാണ് അഞ്ചാം സ്ഥാനത്ത്. താരം 131 ഇന്നിങ്‌സുകള്‍ കളിച്ച് 4,000 റണ്‍സ് സ്വന്തമാക്കി. 

പഞ്ചാബ് കിങ്‌സിനെതിരായ പോരാട്ടത്തില്‍ 56 പന്തുകള്‍ നേരിട്ട് 74 റണ്‍സാണ് രാഹുല്‍ നേടിയത്. എട്ട് ഫോറും ഒരു സിക്‌സും താരം പറത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഏകാധിപത്യം തല പൊക്കിയപ്പോഴൊക്കെ പിഴുതെറിഞ്ഞിട്ടുണ്ട്, ജനങ്ങള്‍; ജൂണ്‍ നാലിന് മോദി പുറത്താവും'

സൈബര്‍ തട്ടിപ്പ് ഭീഷണി; 28,000 മൊബൈലുകള്‍ ബ്ലോക്ക് ചെയ്യണം, 20 ലക്ഷം കണക്ഷനുകള്‍ പുനഃപരിശോധിക്കണം; കേന്ദ്ര നിര്‍ദേശം

മണവും രുചിയും മാത്രമല്ല, ഗുണം കൊണ്ടും അച്ചാര്‍ തന്നെ കേമന്‍

യുഎന്നില്‍ പലസ്തീന് പൂര്‍ണ അംഗത്വം നല്‍കുന്ന പ്രമേയം; കീറിയെറിഞ്ഞ് ഇസ്രയേല്‍ അംബാസഡര്‍, വിഡിയോ

എണ്ണ പലഹാരം മാത്രം പോര, നല്ല ചർമ്മത്തിന് ഡയറ്റിൽ നിന്നും ഒഴിവാക്കാൻ ഇനിയുമുണ്ട്