കായികം

'മികച്ച കണ്ടെത്തൽ; ഒരുപാട് ടീമുകൾക്ക് വേണ്ടി കളിക്കുന്നത് നമുക്ക് കാണാം'; തിലക് വർമ്മയെ പ്രശംസിച്ച് രോഹിത് ശർമ്മ

സമകാലിക മലയാളം ഡെസ്ക്

മുംബൈ : സൺ റൈസേഴ്സ് ഹൈദരാബാദിനെതിരായ വിജയത്തിന് ശേഷം ബാറ്റർ തിലക് വർമ്മയെയും ബൗളർ അർജുൻ ടെണ്ടുൽക്കറെയും പ്രകീർത്തിച്ച് മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മ. മുംബൈ ഇന്ത്യൻസിന്റെ കഴിഞ്ഞ വർഷത്തെ കണ്ടെത്തലായിരുന്നു തിലക്. അവന്റെ സമീപനം തനിക്ക് ഏറെ ഇഷ്ടമാണ്. തിലക് ബൗളരെ നോക്കിയല്ല, പകരം പന്തു നോക്കിയാണ് കളിക്കുന്നത്. തിലക്  ഒരുപാട് ടീമുകൾക്ക് വേണ്ടി കളിക്കുന്നത് നമുക്ക് കാണാമെന്നും രോഹിത് ശർമ്മ പറഞ്ഞു.

കഴിഞ്ഞവർഷം ടീമിന്റെ പ്രകടനം മോശമായെങ്കിലും മുംബൈ ഇന്ത്യൻസിന്റെ മികച്ച കണ്ടെത്തലുകളിലൊന്നാണ് തിലക് വർമ്മ. 14 മത്സരങ്ങളിൽ നിന്ന് 36.09 ശരാശരിയിൽ 397 റൺസാണ് തിലക് അടിച്ചുകൂട്ടിയത്. 131.02 ആണ് സ്ട്രൈക്ക് റേറ്റ്. കഴിഞ്ഞ സീസണിൽ രണ്ടു അർ‌ധസെഞ്ച്വറികളും ഹൈദരാബാദുകാരനായ ഇടംകയ്യൻ ബാറ്റർ തിലക് വർമ്മ നേടി. കഴിഞ്ഞ സീസണിന്റെ തുടർച്ചയാണ് തിലക് വർമ്മ ഇപ്പോൾ നടത്തുന്നതെന്നും രോഹിത് അഭിപ്രായപ്പെട്ടു. 

ഈ സീസണിൽ അഞ്ചു മത്സരങ്ങളിൽ നിന്നായി 53.80 ശരാശരിയിൽ 214 റൺസാണ് തിലക് വർമ്മ അടിച്ചത്. 158.52 ആണ്  സ്ട്രൈക്ക് റേറ്റ്. ഇതിൽ ഒരു അർധസെഞ്ച്വറിയും ഉൾപ്പെടുന്നു. ഈ സീസണിലെ ഇതുവരെയുള്ള മികച്ച റൺവേട്ടക്കാരിൽ ഏഴാംസ്ഥാനത്താണ് തിലക് വർമ്മ ഇപ്പോൾ. അർജുൻ ടെണ്ടുൽക്കറാണ് ടീമിലെ മറ്റൊരു ശ്രദ്ധേയതാരമെന്ന് രോഹിത് പറഞ്ഞു. 

മൂന്ന് വർഷമായി അർജുൻ മുംബൈ ഇന്ത്യൻസ് ടീമിന്റെ ഭാഗമാണ്. ടീമിന് എന്താണ് വേണ്ടതെന്ന് അവന് വ്യക്തമായ ബോധ്യമുണ്ട്. അർജുന് തികഞ്ഞ ആത്മവിശ്വാസമുണ്ട്. അവന്റെ പദ്ധതികളിൽ അത്  വ്യക്തമാണ്. പുതിയ പന്ത് സ്വിംഗ് ചെയ്യാനും അവസാന ഓവറുകളിൽ  യോർക്കറുകൾ എറിയാനും അർജുൻ ശ്രമിക്കുന്ന കാര്യവും രോഹിത് ശർമ്മ ചൂണ്ടിക്കാട്ടി. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം, വീണ്ടും കളത്തിലിറങ്ങാന്‍ കെജരിവാള്‍; റോഡ് ഷോ- വീഡിയോ

നടുറോഡില്‍ തോക്ക് കാട്ടി യൂട്യൂബറുടെ പ്രകടനം; പണി കൊടുത്ത് പൊലീസ്, വിഡിയോ

'ഗര്‍ഭിണിയാണ്, സ്വകാര്യത മാനിക്കൂ'; കാമറ തട്ടിത്തെറിപ്പിച്ച് ദീപിക പദുകോണ്‍; രൂക്ഷവിമര്‍ശനത്തിന് പിന്നാലെ വിഡിയോ നീക്കി

ബേബി ബ്ലൂസ്; ലോകത്ത് 10 ശതമാനം ഗര്‍ഭിണികളും മാനസിക വൈകല്യം നേരിടുന്നു, റിപ്പോർട്ട്

സൂപ്പര്‍ താരം നെയ്മറടക്കം പ്രമുഖരില്ല; കോപ്പ അമേരിക്കക്കുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു