കായികം

മുന്‍ ഇന്ത്യന്‍ താരം, ബംഗാള്‍ കായിക മന്ത്രി; മനോജ് തിവാരി ക്രിക്കറ്റ് മതിയാക്കി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ താരവും പശ്ചിമ ബംഗാള്‍ കായിക മന്ത്രിയുമായ മനോജ് തിവാരി ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. 2015ലാണ് താരം ഇന്ത്യക്കായി അവസാനം കളിച്ചത്. ഈ വര്‍ഷം ഫെബ്രുവരി വരെ ബംഗാളിനായി അദ്ദേഹം രഞ്ജിയില്‍ കളിച്ചിരുന്നു. ദീര്‍ഘ നാളായി ബംഗാള്‍ ടീമിന്റെ ക്യാപ്റ്റനും തിവാരിയാണ്. 

2008നും 2015നും ഇടയിലാണ് താരം ഇന്ത്യക്കായി കളിച്ചത്. 12 ഏകദിന മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളും കളിച്ചു. ഏകദിനത്തില്‍ ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയുമുണ്ട്. 104 റണ്‍സാണ് മികച്ച സ്‌കോര്‍. 

ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, റൈസിങ് പുനെ സൂപ്പര്‍ജയന്റ്‌സ് ടീമുകള്‍ക്കായി കളിച്ചു. 2007-08ല്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യക്കായി അരങ്ങേറിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു