ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ഗുസ്തി ടീമില്‍ നിന്നു വനിതാ താരം വിനേഷ് ഫോഗട് പുറത്ത്. പരിക്കാണ് 28കാരിയായ താരത്തിനു വിനയായത്. താരത്തിനു ശസ്ത്രക്രിയ വേണ്ടി വരും. വിനേഷിന്റെ പകരക്കാരിയായി ആന്റിം പംഗലിനെ ടീമില്‍ ഉള്‍പ്പെടുത്തി.
രണ്ട് ദിവസം മുന്‍പ് പരിശീലനത്തിനിടെ ഇടതു കാല്‍മുട്ടിനു പരിക്കേറ്റതായും പരിശോധനയില്‍ ശസ്ത്രക്രിയ അനിവാര്യമാണെന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കിയെന്നു വിനേഷ് പറഞ്ഞു. പരിക്ക് ഭേദമാകാനുള്ള ഏക പരിഹാരം ശസ്ത്രക്രിയ മാത്രമാണെന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കിയെന്നും താരം ടീമില്‍ നിന്നുള്ള പിന്മാറ്റം സംബന്ധിച്ച കുറിപ്പില്‍ വ്യക്തമാക്കി.
ഈ മാസം 17നു മുംബൈയില്‍ വച്ചാണ് ശസ്ത്രിക്രിയ. 2018ല്‍ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ നേടിയ സ്വര്‍ണം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ പരിക്ക് പദ്ധതികള്‍ താളം തെറ്റിച്ചു.
2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ താരമാണ് വിനേഷ്. രണ്ട് തവണ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണവും ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും താരം നേടിയിട്ടുണ്ട്.
നേരത്തെ ട്രെയല്‍സില്‍ പങ്കെടുക്കാതെ തന്നെ വിനേഷിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. അതിനിടെയാണ് താരത്തിന്റെ അപ്രതീക്ഷിത പരിക്കും പുറത്താകലും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ