കായികം

ഗ്രൗണ്ടിലെ അതിവേഗക്കാരന്‍; ആഴ്‌സണല്‍ ഇതിഹാസം തിയോ വാല്‍ക്കോട്ട് വിരമിച്ചു

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: മുന്‍ ഇംഗ്ലണ്ട് താരവും ആഴ്‌സണല്‍ ഇതിഹാസവുമായ മുന്നേറ്റക്കാരനുമായ തിയോ വാല്‍ക്കോട്ട് പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്നു വിരമിച്ചു. 34ാം വയസിലാണ് നിലവില്‍ സതാംപ്ടന്‍ താരമായ വാല്‍ക്കോട്ട് ഫുട്‌ബോള്‍ മതിയാക്കുന്നത്. ഒരു കാലത്ത് ഫുട്‌ബോള്‍ ലോകത്തെ അതിവേഗക്കാരനായിരുന്നു വാല്‍ക്കോട്ട്. പന്തുമായുള്ള താരത്തിന്റെ കുതിപ്പ് ആരാധകര്‍ ആവേശത്തോടെ കണ്ടു നിന്നിരുന്നു. 

2006 മുതല്‍ 2018 വരെയാണ് വാല്‍ക്കോട്ട് ആഴ്‌സണല്‍ ജേഴ്‌സിയില്‍ പന്തു തട്ടിയത്. 16ാം വയസില്‍ ഗണ്ണേഴ്‌സ് പടയിലെത്തിയ വാല്‍ക്കോട്ട് അവര്‍ക്കായി 397 മത്സരങ്ങള്‍ കളിച്ചു. 108 ഗോളുകളും നേടി. ആഴ്‌സണലിനൊപ്പം രണ്ട് എഫ് കപ്പ്, രണ്ട് കമ്മ്യൂണിറ്റി ഷീല്‍ഡ് വിജയങ്ങളില്‍ പങ്കാളിയായി. 

2018ല്‍ താരം എവര്‍ട്ടനിലേക്ക് മാറി. മൂന്ന് സീസണുകള്‍ക്ക് ശേഷം സതാംപ്ടനിലേക്ക് ലോണിലും പിന്നീട് സ്ഥിരം താരമായും വാല്‍ക്കോട്ട് മാറി. 

ഇംഗ്ലണ്ടിനായി കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡുമായാണ് താരം അന്താരാഷ്ട്ര ഫുട്‌ബോളില്‍ അരങ്ങേറിയത്. ഹംഗറിക്കെതിരായ സൗഹൃദ മത്സരത്തില്‍ ഇംഗ്ലീഷ് ടീമിനായി കളത്തിലിറങ്ങുമ്പോള്‍ വാല്‍ക്കോട്ടിനു പ്രായം 17 വയസായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

അഭിഷേക് ശര്‍മ തിളങ്ങി; പഞ്ചാബിനെതിരെ ഹൈദരാബാദിന് നാല് വിക്കറ്റ് ജയം

ആദ്യമായി കാനില്‍; മനം കവര്‍ന്ന് കിയാര അധ്വാനി

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും